"വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി പുനഃപരിശോധിക്കണം"; ചങ്ങനാശേരി അതിരൂപത

"വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി പുനഃപരിശോധിക്കണം"; ചങ്ങനാശേരി അതിരൂപത

കോട്ടയം: കേന്ദ്രസർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ആശങ്കപ്പെടുത്തുന്നതാണെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. ഇത് അപ്രതീക്ഷിത നീക്കമെന്നും ഇപ്പോൾ തന്നെ കർശനമായ ഉപാധികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു."വിദേശ സഹായം കുഴപ്പം പിടിച്ചത് ആകുന്നത് എങ്ങനെ? വിദേശ ഫണ്ട് പാവങ്ങളെ സഹായിക്കാൻ നൽകുന്നതാണ്. നിയമപരമായി മാത്രമാണ് ഇടപാടുകൾ. ദേശവിരുദ്ധമായി കാണുന്നത് വേദനാജനകം.

ബില്ലിലെ വ്യവസ്ഥകൾ അടിയന്തരമായി പുനഃപരിശോധിക്കണം," അദ്ദേഹം ആവശ്യപ്പെട്ടു. ചാരിറ്റി ഗ്രൂപ്പുകളുടെയും എൻജിഒകളുടെയും പ്രവർത്തനത്തെ ഇത് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ആസ്‌തികൾ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമ ഭേദഗതി എന്നും മാർ തോമസ് തറയിൽ ചങ്ങനാശ്ശേരിയിൽ പറഞ്ഞു.

വിവിധ ദേവാലയങ്ങളില്‍  ഓശാന ഞായർ ശുശ്രൂഷകൾ നടന്നു

വിവിധ ദേവാലയങ്ങളില്‍ നടന്ന ഓശാന ഞായർ ശുശ്രൂഷകളില്‍ സഭാമേലധ്യക്ഷന്മാർ കാർമികത്വം വഹിച്ചു.കോട്ടയം പാമ്പാടി ദയറായിൽ രാവിലെ ഓശാന ശുശ്രൂഷകൾക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിച്ചു. വിശ്വാസികൾ ഒന്നടങ്കം പ്രാർത്ഥനകളിൽ പങ്കെടുത്തു.കോട്ടയം പൊൻപള്ളി സെൻ്റ് ജോർജ് യാക്കോബായ പള്ളിയിലെ ഓശാന ശുശ്രൂഷകൾക്ക് ശ്രേഷ്‌ഠ ബാവ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക നേതൃത്വം നൽകി. യേശുദേവൻ്റെ ജറുസലേം പ്രവേശനത്തിൻ്റെ ഓർമ പുതുക്കിയാണ് ഓശാന പെരുന്നാള്‍ (കുരുത്തോലപ്പെരുന്നാള്‍) ആചരിക്കുന്നത്.ക്രിസ്‌തുദേവൻ കുരിശിലേറ്റപ്പെടുന്നതിന് മുൻപ് കഴുതപ്പുറത്തേറി ജറുസലേമിലേക്ക് വന്നപ്പോള്‍, ജനങ്ങള്‍ ഒലിവ് മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച്‌ 'ദാവീദിൻ്റെ പുത്രന് ഓശാന' പാടി വരവേറ്റു.

വലിയ നോയമ്പിലെ ഏറ്റവും ഭക്തിസാന്ദ്രമായ വിശുദ്ധ വാരത്തിന് ഈ ദിനത്തിലൂടെ തുടക്കമാവുകയാണ്.ലോകം കണ്ടിട്ടുള്ള രാജാക്കന്മാരെല്ലാം കുതിരപ്പുറത്തും തേരിലുമായി സൈന്യത്തിൻ്റെ അകമ്പടിയോടെ അധികാരം പ്രകടിപ്പിച്ചപ്പോള്‍ യേശു തെരഞ്ഞെടുത്തത് സമാധാനത്തിൻ്റെ പ്രതീകമായ ഒരു കഴുതക്കുട്ടിയെയായിരുന്നു. ഭൗതികമായ അധികാരത്തേക്കാള്‍ ഉപരിയായി, സ്നേഹത്തിലൂടെയും വിനയത്തിലൂടെയും മനുഷ്യഹൃദയങ്ങള്‍ കീഴടക്കാം എന്ന വലിയ പാഠമാണ് ഓശാന നല്‍കുന്നത്.

ഓശാന' എന്ന വാക്കിനർത്ഥം 'ഞങ്ങളെ രക്ഷിക്കണമേ' എന്നാണ്.

ഓശാന പെരുന്നാളിന് കുരുത്തോലകളും പൂക്കളുമായാണ് ആളുകള്‍ പള്ളികളില്‍ പോകുന്നത്. പുരാതന കാലത്ത് ഈന്തപ്പനയോലകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് വിജയത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീകമായിരുന്നു. കേരളത്തില്‍ തെങ്ങിൻ്റെ ഓലയാണ് കുരുത്തോലയായി. പള്ളികളില്‍ വെഞ്ചരിച്ച അല്ലെങ്കില്‍ പ്രാർത്ഥിച്ച ഈ കുരുത്തോലകള്‍ വിശ്വാസികള്‍ വീടുകളില്‍ സൂക്ഷിക്കും.കത്തോലിക്കാ സഭ വിശ്വാസികള്‍ അത് അടുത്ത വർഷത്തെ നോമ്പിനോടനുബന്ധിച്ചുള്ള വിഭൂതി ബുധനാഴ്‌ച ഇവ കത്തിച്ച്‌ അതിൽ നിന്നുള്ള ചാരം നെറ്റിയില്‍ പൂശുകയും ചെയ്യുന്നു. എന്നാല്‍ ഓർത്തോഡോക്‌സ്, യാക്കോബായ സഭ വിശ്വാസികളും, സിറിയൻ വിശ്വാസികളും ക്രിസ്‌തുമസിൻ്റെ തീജ്വാല ശുശ്രുഷയില്‍ ഇത് കത്തിക്കുകയും ചെയ്യും. ഇന്ന് വൈകുന്നേരത്തോടെ വിശുദ്ധ വാരത്തിൻ്റെ പ്രാർത്ഥനകൾക്ക് തുടക്കമാവും.