FIFA WORLDCUP 2026: പരാഗ്വേയെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

FIFA WORLDCUP 2026: പരാഗ്വേയെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ

ഫിലാഡൽഫിയ: പരാഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു.ഫ്രാന്‍സിന്‍റെ തുടര്‍ച്ചയായ നാലാം ക്വാര്‍ട്ടര്‍ ഫൈനലാണിത്. കളിയുടെ 70–ാം മിനിറ്റിലാണ് എംബപെയുടെ ഗോള്‍ പിറന്നത്. പാരഗ്വായ് താരം ഡീഗോ ഗോമസിന്‍റെ ഫൗളിന് ലഭിച്ച പെനല്‍റ്റിയാണ് എംബപെ ഗോളാക്കിയത്. വാര്‍ പരിശോധനക്കൊടുവിലായിരുന്നു പെനല്‍റ്റി അനുവദിച്ചത്. ഒര്‍ലാന്‍ഡോ ഗില്ലിനെ കാഴ്‌ചക്കാരനാക്കി എംബപെ പന്ത് വലയിലാക്കി. ഇതോടെ എംബപെയുടെ ലോകകപ്പ് ഗോള്‍ നേട്ടം 19 ആയി ഉയര്‍ന്നു.മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും ഫ്രാന്‍സ് മികച്ചു നിന്നുവെങ്കിലും പാരഗ്വായുടെ പ്രതിരോധം ഭേദിക്കാനായില്ല. ആദ്യ പകുതിയില്‍ ഗോളിനായി ഫ്രാന്‍സ് നിരന്തരം ശ്രമിച്ചുവെങ്കിലും ഒര്‍ലാന്‍ഡോ ഗില്ലൊരു വന്‍മതിലായി നിന്നു.

റൗണ്ട് ഓഫ് 32-ൽ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ അട്ടിമറിച്ചെത്തിയ പരാഗ്വെ കടുത്ത പ്രതിരോധക്കോട്ട കെട്ടിയാണ് ഫ്രാൻസിനെ നേരിട്ടത്. ആദ്യ പകുതിയിൽ ഫ്രാൻസ് കളിയിൽ പൂർണ ആധിപത്യം പുലർത്തി. ഏകദേശം 80 ശതമാനത്തോളം സമയവും ബോൾ പൊസഷൻ ഫ്രാൻസിനായിരുന്നു. എന്നിട്ടും പരാഗ്വെയുടെ പ്രതിരോധം ഭേദിക്കാൻ അവർക്ക് സാധിച്ചില്ല. പരാഗ്വെ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിൻ്റെ മികച്ച പ്രകടനവും ഫ്രാൻസിൻ്റെ ഗോൾ ശ്രമങ്ങൾക്ക് തടസമായി. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ഫ്രാൻസ് ആക്രമണം ശക്തമാക്കി. 70-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡെസിറെ ഡൗയെ പരാഗ്വെ ബോക്‌സിൽ വീഴ്ത്തിയതിനാണ് ഫ്രാൻസിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്.

ക്വാര്‍ട്ടറില്‍ മൊറോക്കോയാകും ഫ്രാന്‍സിന്‍റെ എതിരാളികള്‍. ജൂലൈ 10, വ്യാഴാഴ്‌ച പുലർച്ചെ 1:30 ന് ബോസ്റ്റണിലാണ് ഈ നിർണായക മത്സരം നടക്കുന്നത്. 2022 ഖത്തര്‍ ലോകകപ്പിന്‍റെ സെമി ഫൈനലില്‍ ഫ്രാന്‍സും മൊറോക്കോയും ഏറ്റുമുട്ടിയിരുന്നു. അന്ന് 2–0ത്തിന് ഫ്രാന്‍സ് മൊറോക്കോയെ തോല്‍പ്പിച്ച് ഫൈനലില്‍ കടക്കുകയായിരുന്നു. ടൂർണമെൻ്റിൽ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച് തങ്ങളുടെ അപരാജിത കുതിപ്പ് തുടരാൻ ഫ്രാൻസിന് ഈ വിജയത്തോടെ സാധിച്ചു.