സ്വര്‍ണംവാങ്ങേണ്ടവർക്ക് ഇന്നത്തെ ദിനം തിരഞ്ഞെടുക്കാം : 22 കാരറ്റ് സ്വര്‍ണത്തിന് പവന് ഇന്ന് 1360 രൂപ കുറഞ്ഞു

മുംബൈ : കുതിച്ചുകൊണ്ടിരുന്ന സ്വർണവിലയിൽ ഇടയ്ക്കൊരു വിശ്രമം. സ്വർണാഭരണ ആവശ്യക്കാർക്ക് വമ്പന്‍ ആശ്വാസം. 22 കാരറ്റ് സ്വര്‍ണത്തിന് പവന് ഇന്ന് 1360 രൂപയുടെ കുറവാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയത്. ഇതോടെ ഇന്നലെ 90,000 രൂപ കടന്ന സ്വര്‍ണ വില ഇന്ന് 89,680 രൂപയിലേക്ക് എത്തി. ഗ്രാമിന് 170 രൂപ കുറഞ്ഞ് 11,210 രൂപയായി. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,229 രൂപയും 18 കാരറ്റിന് ഒരു ഗ്രാമിന് 9,220 രൂപയുമാണ് ഇന്നത്തെ വില.എന്നാല്‍ സ്വർണ വില ഇന്ന് താഴ്‌ന്നുവെന്ന് കരുതി വരും ദിവസങ്ങളില്‍ ഇതു ആവര്‍ത്തിക്കണമില്ലെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ഭാവിയില്‍ സ്വര്‍ണ വില വീണ്ടും ഉയരുമെന്നും ഇവര്‍ പറയുന്നു. രാജ്യത്ത് ഉത്സവ സീസണിൽ (ദീപാവലി, വിവാഹം) സ്വര്‍ണാഭരണങ്ങള്‍ക്ക് പൊതുവെ വലിയ ഡിമാന്‍ഡാണുള്ളത്. അതിനാല്‍ തന്നെ ഇതേറുന്നതിന് അനുസരിച്ച് വില വീണ്ടും കുതിച്ചേക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.അതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാന്‍ കരുതുന്നുവെങ്കില്‍ ഇന്നത്തെ ദിനം തിരഞ്ഞെടുക്കാവുന്നതാണ്. അല്ലെങ്കില്‍ ഇതിനായി അഡ്വാന്‍സ് ബുക്കിങ്ങും ചെയ്യാം. അങ്ങനെയെങ്കില്‍ സ്വര്‍ണ വില ഇനിയും കുറയുകയാണെങ്കില്‍ ആ വിലയ്ക്കും അല്ലെങ്കില്‍ ഇന്നത്തെ വിലയ്ക്കും നിങ്ങള്‍ക്ക് സ്വര്‍ണാഭരണം ലഭിക്കും.
സ്വര്‍ണ വിലയില്‍ രാജ്യന്തര വിപണിയിലുണ്ടായ കുറവാണ് നിലവില്‍ കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെ രാജ്യാന്തര വിപണിയിലെ സ്വർണവില 4,000 ഡോളറിൽ നിന്നും താഴേക്ക് വീണിരുന്നു. ഔൺസിന് 3,960 ഡോളർ നിരക്കിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.
ഒരു പവന്‍ സ്വര്‍ണാഭാരണം വാങ്ങാന്‍ :
സ്വര്‍ണാഭരണങ്ങള്‍ക്ക് നല്‍കേണ്ടത് സ്വര്‍ണ വില മാത്രമല്ല. ആഭരണ വിലയില്‍ പണിക്കൂലിയും ജിഎസ്‌ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉള്‍പ്പെടുന്നുണ്ട്. സാധാരണയായി അഞ്ച് ശതമാനമാണ് സ്വർണാഭരണങ്ങളുടെ പണിക്കൂലി. എന്നാല്‍ ഡിസൈന്‍ അനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാവാം. മൂന്ന് ശതമാനമാണ് ജിഎസ്‌ടി. ഹാള്‍മാര്‍ക്കിങ് ചാര്‍ജ് 60 രൂപയാണ്. ഇതോടെ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 96,000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം.വെള്ളി വിലയിലും ഇന്ന് കുറവുണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 2 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ വില 162 രൂപയിലെത്തി.