സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. സ്വര്‍ണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയില്‍ വലിയ ചാഞ്ചാട്ടമാണ് നടന്നുകൊണ്ടിരുന്നത്. രാജ്യാന്തര വിപണി വിലയിലെ മാറ്റാണ് ഇന്ന് സ്വര്‍ണവില വര്‍ധിക്കാനിടയായിത്. 920 രൂപയാണ് ശനിയാഴ്‌ച വര്‍ധിച്ചത്.ഗ്രാമിന് 115 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 92,120 രൂപയാണ് ഇന്ന് രാവിലെയുള്ള വിപണി നിരക്ക്. കനം കുറഞ്ഞ ആഭരണത്തിനായി ഉപയോഗിക്കുന്ന 18 കാരറ്റിന്‍റെ സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ വര്‍ധിച്ച് 9,470 രൂപയായി മാറി. 14 കാരറ്റ് സ്വര്‍ണത്തിന്7,380 രൂപയാണ്. 9 കാരറ്റിന്4,760 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. എന്നാല്‍ വെള്ളി വിലയില്‍ മാറ്റമില്ലാതെ 165 എന്ന രീതിയില്‍ തുടരുകയാണ്.കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 5,640 രൂപ ഇടിഞ്ഞ ശേഷമായിരുന്നു വെള്ളിയാഴ്‌ച രാവിലെ 35 രൂപ വര്‍ധിച്ച്, ഉച്ചയായപ്പോള്‍ ഗ്രാമിന് 100 വര്‍ധിച്ച് 11,400 രൂപയായിലെത്തിയത്. എന്നാല്‍ ഉച്ചയായതോടെ പവന്‍ വില 800 രൂപ കുറഞ്ഞ് 91,200 രൂപയാവുകയായിരുന്നു. മൂന്നു ദിവസംകൊണ്ട് 5,640 രൂപ ഇടിഞ്ഞതിന് ശേഷമാണ് വെള്ളിയാഴ്‌ച പവന്‍റെ കരകയറ്റം.ഡോളര്‍- രൂപവിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് രാജ്യാന്തര വില നിര്‍ണയിക്കപ്പെുന്നത്. ഉയര്‍ന്ന വിലയായതോടെയുള്ള ലാഭമെടുപ്പ്, ഡോളറിന്‍റെ മൂല്യം വര്‍ധിക്കല്‍, യുസ്- ചൈന വ്യാപാര കരാര്‍ സാധ്യമാകുമെന്ന പ്രതീക്ഷ എന്നിവയാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചിരുന്നത്.

കാരണങ്ങള്‍

ട്രംപ്- ഷി കൂടിക്കാഴ്‌ച: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും ദക്ഷിണ കൊറിയയിൽ കൂടിക്കാഴ്‌ച നടത്തുന്നതിനാൽ യുഎസ്-ചൈന വ്യാപാര ഉടമ്പടി ഉടൻ അവസാനിക്കുമെന്നതാണ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ സ്വര്‍ണവില കുറയാന്‍ സഹായകരമായത്. മലേഷ്യയില്‍ വച്ച് ഇരുരാജ്യങ്ങളും വ്യാപാര ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.റഷ്യ- യുക്രൈയ്‌ന്‍ വെടിനിര്‍ത്തല്‍: റഷ്യ-യുക്രെയ്ൻ‌ വെടിനിർത്തൽ ചർച്ചകൾക്കുള്ള നീക്കങ്ങൾ പൊളിയുന്നത് സ്വർണത്തിന് അനുകൂലമാണ്. ട്രംപ് ഇതിനിടെ റഷ്യൻ എണ്ണക്കമ്പനികൾക്കുമേൽ ഉപരോധം പ്രഖ്യാപിച്ചത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്.പലിശ കുറയുന്നത്: യു എസ് പണപ്പെരുപ്പം കുറഞ്ഞാല്‍ അടിസ്ഥാന പലിശ നിരക്ക് വീണ്ടും കുറയാനുള്ള സാധ്യതയുണ്ട്. പലിശ കുറയുന്നത് സ്വര്‍ണത്തിന് നേട്ടമാകും.