11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ

11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ

കാസർകോട്: കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രധാനാധ്യാപകൻ അറസ്റ്റിൽ. ബാഡൂർ പദവ് സ്ക്കൂളിലെ ഹെഡ്മാസ്റ്റർ എൻ കെ സുധീർ (54) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗൃഹപ്രവേശന ചടങ്ങിനെത്തിയ പെൺകുട്ടിയെ സുധീർ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി