ഹോളി ഏയിഞ്ചൽസ് സ്‌കൂൾ & ജൂനിയർ കോളേജ് വാർഷികം ഇന്ന്

മുംബൈ : ഡോംബിവലി ഹോളി ഏയിഞ്ചൽസ് സ്‌കൂൾ & ജൂനിയർ കോളേജിൻ്റെ വാർഷികാഘോഷപരിപാടികൾ ഇന്ന് വൈകുന്നേരം നാലുമണി മുതൽ സ്‌കൂൾ അങ്കണത്തിൽ നടക്കും .ഡോംബിവലി എംഎൽഎ രവീന്ദ്ര ചവാൻ സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.മഞ്ജുശ്രീ പാട്ടിൽ (Founder Director, Aotman Academy) സെന്റ് സേവിയേഴ്‌സ് കോളേജ് അസ്സോസിയേറ്റ് ഡീൻ ആയ Dr.ഷൈസൺ ഔസേപ്പ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കൂടാതെ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.ഏഴൂന്നൂറിലധികം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
