അമേരിക്കന്‍ വിദേശാര്യ അസിസ്റ്റന്‍റ് സെക്രട്ടറിയായി ഇന്ത്യൻ വംശജൻ

വാഷിങ്ടണ്‍: അമേരിക്കന്‍ വിദേശാര്യ അസിസ്റ്റന്‍റ് സെക്രട്ടറിയായി ഇന്തോ-അമേരിക്കൻഎഴുത്തുകാരനും സുരക്ഷാ വിദഗ്ദ്ധനായ പോള്‍ കപൂര്‍ നിയമിതനായി. ദക്ഷിണ-മധ്യേഷന്‍ കാര്യ ബ്യൂറോയുടെ ചുമതലയാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹം ചുമതലയേറ്റകാര്യം സാമൂഹ്യമാധ്യമപോസ്റ്റിലൂടെയാണ് വകുപ്പ് അറിയിച്ചിട്ടുള്ളത്..ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, കിര്‍ഗിസ്ഥാന്‍, കസാക്കിസ്ഥാന്‍, മാലിദ്വീപുകള്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായള്ള തന്ത്രപരമായ പങ്കാളിത്തകാര്യങ്ങളാണ് അദ്ദേഹത്തിന്‍റെ ചുമതലയില്‍ വരിക. 2021 മുതല്‍ ഈ പദവി വഹിച്ചിരുന്ന ഡൊണാള്‍ഡ് ലുവിന് പകരക്കാരനായാണ് അദ്ദേഹമെത്തുന്നത്. ഡല്‍ഹിയില്‍ ജനിച്ച കപൂറിന്‍റെ പിതാവ് ഇന്ത്യാക്കാരനും അമ്മ അമേരിക്കക്കാരിയുമാണ്. അമേരിക്കന്‍ നേവല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കൂളില്‍ ദേശീയ സുരക്ഷാ കാര്യ വകുപ്പില്‍ അദ്ദേഹം പ്രൊഫസറായിരുന്നു. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ ഹൂവര്‍ ഇന്‍സ്റ്റിറ്റ്യൂഷനിലെ വിസിറ്റിങ് ഫെലോയുമാണ്.