"ധാരണാപത്രത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’: അമേരിക്കയ്ക്ക് മുന്നറിയിപ്പുനൽകി ഇറാൻ

"ധാരണാപത്രത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ  പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’: അമേരിക്കയ്ക്ക് മുന്നറിയിപ്പുനൽകി  ഇറാൻ

ടെഹ്‌റാൻ: അമേരിക്കയുമായുള്ള കരാറുകൾ കടലാസിൽ മാത്രം ഒതുങ്ങിയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി ഇറാൻ. അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങൾ പൂർണ്ണമായും നടപ്പിലാക്കണമെന്നും, അല്ലാത്തപക്ഷം മധ്യേഷ്യയിൽ നിന്നുള്ള ഊർജ്ജ വിതരണം തടസ്സപ്പെടുമെന്നും മുഹമ്മദ് മോക്ബർ പറഞ്ഞു. സമൂഹമാധ്യമമായ ‘എക്സി’ലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.“അമേരിക്കക്കാർക്ക് സാമ്പത്തിക ഭാഷയും ലാഭനഷ്ടങ്ങളുടെ കണക്കുകളും നന്നായി അറിയാം. കരാറുകൾ വെറും കടലാസിൽ മാത്രം ഒതുങ്ങിനിൽക്കുകയാണെങ്കിൽ, മധ്യേഷ്യയിൽ നിന്നുള്ള ഊർജ്ജ പ്രവാഹം നിലയ്ക്കും,” മോക്ബർ മുന്നറിയിപ്പ് നൽകി.ഇറാനിയൻ ജനതയുടെ അവകാശങ്ങൾ പൂർണ്ണമായും നിറവേറ്റുകയും, വാഗ്ദാനങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുന്നതിൽ കുറഞ്ഞതൊന്നും തങ്ങളുടെ ചർച്ചാ സംഘം അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെ ഇറാൻ മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു