ഇറാന്‍- ഇസ്രയേല്‍ സംഘർഷം : ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു

ഇറാന്‍- ഇസ്രയേല്‍ പോരാട്ടത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു. ഔദ്യോഗിക സ്ഥിരീകരണവുമായി ഇറാന്‍. സംഭവത്തിന് പിന്നാലെ ഇന്ന് ഇറാനില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു. നേരത്തെ ഖമേനി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു
. 'ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താന്‍ കൊല്ലപ്പെട്ടുവെന്ന്' ട്രംപ് പറഞ്ഞു. ഇറാന്‍ ജനതയ്‌ക്ക് മാത്രമല്ല അമേരിക്കയ്‌ക്കും ഇതിലൂടെ നീതി ലഭിച്ചെന്ന് ട്രംപ്. ഇന്‍റലിജന്‍സ്, അത്യാധുനിക ട്രാക്കിങ് സിസ്റ്റങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷപ്പെടാന്‍ ഖമേനിക്ക് സാധിച്ചില്ല. ഇറാനിയന്‍ ജനതയ്‌ക്ക് അവരുടെ രാജ്യം തിരിച്ച് പിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിതെന്നും ട്രംപ് പറഞ്ഞു. ഖമേനിക്ക് പുറമെ അദ്ദേഹത്തിന്‍റെ മകളും പേരക്കുട്ടിയും ഒപ്പം ഇറാന്‍ പ്രതിരോധ മന്ത്രിയും കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇവരുടെ മരണം സംബന്ധിച്ച് ഇതുവരെ ഇറാന്‍ പ്രതികരിണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം ഇറാനില്‍ വന്‍ നാശനഷ്‌ടങ്ങളുണ്ടായെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണവും എഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചു.