വി.സുരേന്ദ്ര ബാബുവിൻ്റെ മാതാവ് കെ. കുമുദിനിയമ്മ നിര്യാതയായി

കോട്ടയം: മുംബൈയിലെ നാടക - സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ സുരേന്ദ്ര ബാബുവിൻ്റെ മാതാവും പുത്തനങ്ങാടി വെള്ളാക്കൽ പരേതനായ പി.സി. വേലായുധൻ്റെ (റിട്ട എസ്.ഐ) ഭാര്യയുമായ കെ. കുമുദിനിയമ്മ (98) നിര്യാതയായി. മക്കൾ. വി.സുരേന്ദ്ര ബാബു - (റിട്ട. മാർക്കറ്റിംഗ് ഹെഡ് - ഇന്ത്യാ ടുഡേ ഗ്രൂപ്പ് -മുംബൈ) വി. ഷാജി (ലണ്ടൻ) വി.ജയകുമാർ (സ്പെഷ്യൽ കറസ്പോണ്ടൻ്റ് കേരള കൗമുദി, കോട്ടയം), വി. അമ്മിണിക്കുട്ടി (റിട്ട. സർവ്വേ വകുപ്പ് ) ഡോ. വി.ആശാലത (റിട്ട. പ്രൊഫസർ സംസ്കൃത സർവ്വകലാശാല) മരുമക്കൾ' പരേതനായ കെ.ആർ.തമ്പി (റിട്ട. സർവ്വേ ഡപ്യൂട്ടി ഡയറക്ടർ) രേവമ്മ ബാബു (റിട്ട. പി.എം.ജി ഓഫീസ്, മുംബൈ) സുധാ ഷാജി ല്രണ്ടൻ) എ.പി.സലിം കുമാർ (റിട്ട. റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥൻ), ഇന്ദിര ജയകുമാർ (റിട്ട. എസ്.ബി.ഐ മാനേജർ).
ശ്രീനാരായണ ഗുരുവാണ് പരേതയ്ക്ക് കുമുദിനി എന്ന പേരിട്ടത്.സംസ്കാരം നാളെ ( ഒക്ടോ: 8) ഉച്ചക്ക് ഒരു മണിക്ക് മുട്ടമ്പലം വൈദുതി ശ്മശാനത്തിൽ നടക്കും.