KCAഡോമ്പിവിലി യൂണിറ്റ്, സ്കൂളുകളിൽ ക്രിസ്തുമസ് കേക്ക് വിതരണം നടത്തി.
മുംബൈ: കേരള കാത്തലിക് അസോസിയേഷൻ മുംബൈ (KCA Mumbai) ഡോമ്പിവിലി യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോംബിവലിയിലെ ജില്ലാ പരിഷത്ത്/നഗരസഭാ സ്കൂളുകളിൽ ക്രിസ്മസ് കേക്ക് വിതരണം നടത്തി.ഡോംബിവലി ഈറ്റിലെ സാഗാവ് ജില്ലാ പരിഷത്ത് സ്കൂളിൽ നടന്ന ക്രിസ്തുമസ് സ്നേഹ സമ്മാന വിതരണം യൂണിറ്റ് പ്രസിഡന്റ് ആന്റണി ഫിലിപ്പ് ഉത്ഘാടനം ചെയ്‌തു. സ്കൂൾ ഹെഡ് മാസ്റ്റർ സുനിൽ സിംഗാടെ സ്വാഗതംപറഞ്ഞു.കെ സി എ യുടെ ഈ ഉദ്യമത്തിന് സ്കൂളിലെ അധ്യാപകരും, ജീവനക്കാരും, വിദ്യാർത്ഥികളും ചേർന്ന് വലിയ ആവേശത്തോടെയുള്ള സ്വീകരണമാണ് നൽകിയതെന്ന് സംഘടനയുടെ ഭാരവാഹികളറിയിച്ചു.
കെ സി എ ഡോമ്പിവിലി വൈസ് പ്രസിഡന്റ് ഫിലിപ്പ് ചാക്കോ, സെക്രട്ടറി ഇമ്മാനുവൽ തോമസ്, ട്രഷറർ സി റ്റി മത്തായി മുൻ സെക്രട്ടറി കെ എസ് ജോസഫ്, KCA അംഗം ടോം ജോസഫ്, സെൻട്രൽ കൗൺസിൽ അംഗം ജോൺസൻ എബ്രഹാം, സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോയി മാത്യു നെല്ലൻ എന്നിവർ പങ്കെടുത്തു.ഡോംബിവലി മേഖലയിലെ പൊതു വിദ്യാഭ്യാസ രംഗത്തെ കൂടുതൽ സ്കൂളുകളിൽ വരും ദിവസങ്ങളിൽ ക്രിസ്തുമസ് സമ്മാന വിതരണം നടത്തുന്നതാണെന്ന് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

