T20: വൈഭവിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിൽ വിമർശനവുമായി കൃഷ് ശ്രീകാന്ത്
മുംബൈ: വൈഭവ് സൂര്യവൻഷിയോടുള്ള ടീം മാനേജ്‌മെന്റിൻ്റെ സമീപന രീതിയിയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ് ശ്രീകാന്ത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങൾക്ക് ശേഷം താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ ശ്രീകാന്ത് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടോസ് വേളയിൽ നടത്തിയ പ്രതികരണത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടി20 മത്സരത്തിൽ വൈഭവിനെ ഒഴിവാക്കി സഞ്ജു സാംസണെ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ച് ക്യാപ്റ്റൻ ശ്രേയസ് അയ്യർ നടത്തിയ പരാമർശങ്ങളാണ് ശ്രീകാന്തിനെ ചൊടിപ്പിച്ചത്. 'ടീമിന് ഏറ്റവും മികച്ചത് എന്താണെന്ന് കണ്ടെത്താനുള്ള പരീക്ഷണ സമയമാണിത്' എന്ന അയ്യരുടെ മറുപടി ഒരു യുവതാരത്തിന് നൽകുന്ന സന്ദേശം തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടികളിക്കാർ പ്രകടനം നടത്തുന്നില്ലെന്ന് പറയുന്നവർ, നിങ്ങളുടെ സ്വന്തം പ്രകടനം എന്താണെന്ന് സ്വയം ചോദിക്കണം,” ശ്രീകാന്ത് തൻ്റെ യൂട്യൂബ് ചാനലിലൂടെ ചോദിച്ചു.
ഒരു യുവതാരത്തെ ടീമിലെടുക്കുകയും, വേണ്ടത്ര അവസരങ്ങൾ നൽകാതെ പെട്ടെന്ന് തന്നെ ഒഴിവാക്കുകയും ചെയ്യുന്നത് താരത്തിന്റെ ആത്മവിശ്വാസത്തെ തകർക്കുമെന്ന് ശ്രീകാന്ത് വ്യക്തമാക്കി. അയർലൻഡിനെതിരെ അവസരം നൽകാതിരിക്കുകയും, ഇംഗ്ലണ്ടിനെതിരെ വെറും മൂന്ന് മത്സരങ്ങൾ മാത്രം നൽകി പുറത്തിരുത്തുകയും ചെയ്ത നടപടിയെ അദ്ദേഹം ചോദ്യം ചെയ്തു.
വൈഭവ് സൂര്യവൻഷിയെപ്പോലൊരു യുവതാരത്തിന് നൽകേണ്ട ആത്മവിശ്വാസം ടീം മാനേജ്‌മെന്റ് നൽകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. 16-ാം വയസ്സിൽ സച്ചിൻ ടെണ്ടുൽക്കർക്ക് നൽകിയ പിന്തുണയെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. “സച്ചിൻ ടെണ്ടുൽക്കർ 16-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, ഈ പരമ്പരയിൽ നിന്നെ പുറത്താക്കില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഭയമില്ലാതെ കളിക്കാൻ ആ പിന്തുണയാണ് വേണ്ടത്. ഗംഭീറും അയ്യരും വൈഭവിനെ ഈ രീതിയിലാണോ വളർത്തുന്നത്?” ശ്രീകാന്ത് ചോദിക്കുന്നു. അനാവശ്യമായ തീരുമാനങ്ങൾ വൈഭവ് സൂര്യവൻഷിയുടെ ഭാവി ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.