കെഎസ്‌ഡി - സാഹിത്യസായാഹ്നത്തിൽ 'മഴമൊഴികൾ'-ഇന്ന്

 കെഎസ്‌ഡി - സാഹിത്യസായാഹ്നത്തിൽ 'മഴമൊഴികൾ'-ഇന്ന്

മുംബൈ : കേരളീയ സമാജം ഡോംബിവ്‌ലി (കെഎസ്‌ഡി)യുടെ പ്രതിമാസ പരിപാടിയായ 'സാഹിത്യസായാഹ്നത്തിൽ ', മഴക്കവിതകളും മഴയോർമ്മകളും മഴയനുഭൂതികളും പങ്കുവെക്കുന്ന 'മഴമൊഴികൾ' അരങ്ങേറും .

സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ ആധ്യക്ഷ്യം വഹിക്കുന്ന പരിപാടിയിൽ എഴുത്തുകാരി ലിജി ആർ.നമ്പ്യാർ മുഖ്യാതിഥിയും നിരീക്ഷകയുമായിരിക്കും.വൈകുന്നേരം  4:30ന് മോഡൽ ഇംഗ്ലീഷ് സ്കൂളിൽ ( പാണ്ഡുരംഗവാടി, ഡോംബിവ്‌ലി ഈസ്റ്റ്) നടക്കുന്ന  'സാഹിത്യസായാഹ്ന'ത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി കൺവീനർ ജോയ് ഗുരുവായൂർ അറിയിച്ചു .

 വിവരങ്ങൾക്ക്: 7715057407 | 9987776176