അജിത് 'ദാദ'യുടെ ആകസ്‌മിക നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് നേതാക്കൾ

അജിത് 'ദാദ'യുടെ ആകസ്‌മിക നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് നേതാക്കൾ

മുംബൈ : മഹാരാഷ്‌ട്രയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിച്ച വ്യക്തിയാണ് അജിത് പവാർ. വിവിധ സർക്കാരുകളിൽ ആറ് തവണ അദ്ദേഹം ആ പദവിയിലിരുന്നിട്ടുണ്ട്  പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ എന്നിവരുടെ മന്ത്രിസഭകളിൽ  അദ്ദേഹം ഉപമുഖ്യമന്ത്രിയായി. ഇന്നത്തെ ഭരണപക്ഷം പ്രതിപക്ഷത്തായിരുന്നപ്പോഴും  പ്രതിപക്ഷം ഭരണപക്ഷത്തായിരുന്നപ്പോഴും അജിത് പവാർ അധികാരത്തിലുണ്ടായിരുന്നു. ഭരണത്തിലില്ലാതിരുന്ന സമയത്ത്  പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു

1982ൽ ഒരു സഹകരണ പഞ്ചസാര ഫാക്‌ടറിയുടെ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അജിത് പവാർ തന്‍റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. 1991ൽ പൂനെ ജില്ലാ സെൻട്രൽ കോപ്പറേറ്റീവ് ബാങ്കിന്‍റെ ചെയർമാനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1991ൽ ബാരാമതി പാർലമെന്‍ററി മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് അമ്മാവൻ ശരദ് പവാറിനായി ആ സ്ഥാനം ഒഴിഞ്ഞുകൊടുത്തു.ബാരാമതി നിയമസഭാ മണ്ഡലത്തിൽ നിന്ന് ഏഴ് തവണ മഹാരാഷ്‌ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991ലെ ഉപതെരഞ്ഞെടുപ്പിലും പിന്നീട് 1995, 1999, 2004, 2009, 2014 വർഷങ്ങളിലും അദ്ദേഹം വിജയിച്ചു. 2019 നവംബറിൽ എൻസിപി പിളരുകയും പിന്നീട് ഭാരതീയ ജനതാ പാർട്ടി നയിക്കുന്ന സർക്കാരിൽ ചേരുകയും ഉപമുഖ്യമന്ത്രിയാകുകയും ചെയ്‌തു. 2024 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് പാർട്ടി പേരും ചിഹ്നവും നൽകി.

ഞെട്ടലോടെ രാഷ്ട്രീയലോകം : അനുസ്‌മരിച്ചും അനുശോചിച്ചും നേതാക്കൾ 

ഇന്ന് രാവിലെ പടർന്ന ദുരന്തവാർത്ത ഞെട്ടലോടെയാണ്  രാഷ്ട്രീയ ലോകം ശ്രവിച്ചത് . പ്രത്യേകിച്ച് മറാഠാ രാഷ്ട്രീയ ഭൂമികയെ തന്നെ പിടിച്ചുലച്ച വാർത്ത ആയിരുന്നു  വിമാനാപകടത്തെ തുടർന്നുള്ള അജിതപാവാറിൻ്റെ വിയോഗം. കക്ഷിരാഷ്ട്രീയ ജാതിമത ഭേദമന്യേ വിശാലമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന പവാറിൻ്റെ ആകസ്‌മിക വേർപാട് ഉൾകൊള്ളാൻ  സഹപ്രവർത്തകർക്ക് ഏറെ സമയമെടുക്കേണ്ടിവന്നു എന്നാണ് പലരുടെയും   പ്രതികാരണങ്ങളിൽ നിന്ന് വ്യക്തമായത്.മരണവാർത്ത സ്ഥിരീകരിച്ചശേഷം സംസ്‌ഥാന  മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സമൂഹ മാധ്യമത്തിൽ ഇങ്ങനെ എഴുതി.

"The grandfather is gone!

The incident of the people's leader, my friend and colleague, Deputy Chief Minister Ajitdada Pawar died in a plane crash is heartbreaking. This is mind blowing. The mind has become numb. I have no words to express the feelings.

I have lost my strong and generous friend. This is a personal harm to me. This is a loss that can never be healed. Today is very difficult for Maharashtra.I pay my heartfelt tribute to Dada.We are a part of the grief of their entire family and Rashtravadi Congress family. 4 others died in the accident. We are also a part of the grief of their family members.":

മരണവാർത്ത ഏറ്റവും ഞെട്ടിപ്പിച്ചതും വേദനാജനകവും   എന്നുപറഞ്ഞ ഉപമുഖ്യമന്തി ഏക്‌നാഥ് ശിന്ദേ, ദുഃഖത്തിൻ്റെ ഒരു കൊടുമുടിയാണ് മഹാരാഷ്ട്രയിൽ ഇന്ന് നിലംപതിച്ചതെന്നും പ്രതികരിച്ചു. വാക്കുംപ്രവൃത്തിയും ഒരുപോലെ കൊണ്ടുനടന്ന പറയാനുള്ളത് നേരിട്ടുപറയാനുള്ള മാന്യത എന്നുംകൊണ്ടു നടന്ന സ്ഥിരോത്സാഹിയായ രാഷ്ട്രീയക്കാരനെയാണ് മഹാരാഷ്ട്രയ്ക്ക് നഷ്ടമായതെന്നും വ്യക്തിപരമായി തനിക്കെന്നും വഴികാട്ടി ആയിരുന്ന മുതിർന്ന സഹോദരനെയാണ് നഷ്ട്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാനസെക്രട്ടറി രവീന്ദ്രചവാൻ പ്രതിപക്ഷ പാർട്ടികളിലെ പ്രമുഖർ എല്ലാവരും പവാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു.  സംഭവത്തെ അറിഞ്ഞയുടനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്‌ ഷായും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി ബന്ധപ്പെട്ടു.


 'ശ്രീ അജിത് പവാർ ജി ജനങ്ങളുടെ നേതാവായിരുന്നു. ഏറ്റവും അടിത്തട്ടിലുള്ളവരുമാി പോലും ശക്തമായ ബന്ധമുണ്ടായിരുന്നു. മഹാരാഷ്‌ട്രയിലെ ജനങ്ങളെ സേവിക്കുന്നതിൽ മുൻപന്തിയിൽ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വമെന്ന നിലയിൽ അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭരണപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും ദരിദ്രരെയും അടിച്ചമർത്തപ്പെട്ടവരെയും ശാക്തീകരിക്കാനുള്ള അഭിനിവേശവും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ അകാല വിയോഗം വളരെ ഞെട്ടിക്കുന്നതും ദുഃഖകരവുമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും എണ്ണമറ്റ ആരാധകർക്കും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.' പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.'അജിത് പവാറിന്‍റെ മരണം നിർഭാഗ്യകരമെന്ന്' കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി. രാഷ്‌ട്രീയത്തിൽ അദ്ദേഹം എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങൾക്ക് കുടുംബ ബന്ധങ്ങളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വലിയൊരു നഷ്‌ടമാണ്. പാർട്ടിയുടെ പേരിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന്" അദ്ദേഹം പറഞ്ഞു. 'അജിത് പവാറിന്‍റെ വിയോഗം അഗാധമായ ഞെട്ടലും വേദനയുമുണ്ടാക്കിയെന്ന്' പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് പറഞ്ഞു. 'മഹാരാഷ്‌ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. ജനങ്ങളോടുള്ള അനുകമ്പയ്ക്കും പൊതുസേവനത്തോടുള്ള അചഞ്ചലമായ സമർപ്പണത്തിനും അദ്ദേഹം പേരുകേട്ടവനായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും അണികള്‍ക്കും എന്‍റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നൂവെന്നും' അദ്ദേഹം പറഞ്ഞു.

'പവാറിന്‍റെ വിയോഗം ഞെട്ടിക്കുന്നതാണെന്നും വളരെ വേദനാജനകമാണെന്നും' ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി പറഞ്ഞു. 'വ്യത്യസ്‌തമായ രാഷ്‌ട്രീയ നിലപാടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം പ്രതിജ്ഞാബദ്ധനായ ഒരു പൊതുപ്രവർത്തകനായിരുന്നുവെന്നും' പ്രിയങ്ക ചതുർവേദി പറഞ്ഞു.

സാധാരണക്കാർക്കും സമ്പന്നർക്കും രാഷ്ട്രീയക്കാർക്കും അജിത് ദാദാ 

1959 ജൂലൈ 22-ന് മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലുള്ള രാഹൂരി താലൂക്കിലെ ദേവ്‌ലാലി പ്രവരയിലാണ് അജിത് പവാർ ജനിച്ചത്. പിതാവിൻ്റെ വിയോഗത്തെത്തുടർന്ന് ചെറുപ്പത്തിൽ തന്നെ കുടുംബത്തിൻ്റെ ഉത്തരവാദിത്തങ്ങൾ അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടി വന്നു. ഈ അനുഭവമാണ് സാധാരണക്കാരുടെ, പ്രത്യേകിച്ച് കർഷകരുടെ പോരാട്ടങ്ങളോട് അദ്ദേഹത്തെ അടുപ്പിച്ചത്. ഗ്രാമീണ മേഖലയിലെ ദുരിതങ്ങളും താഴെത്തട്ടിലുള്ള പ്രശ്നങ്ങളും പ്രാദേശിക ഭരണരീതിയും മനസ്സിലാക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു.മഹാരാഷ്ട്രയിലെ സഹകരണ മേഖലയിലൂടെയാണ് അദ്ദേഹം തൻ്റെ പൊതുപ്രവർത്തനം ആരംഭിച്ചത്. പഞ്ചസാര മില്ലുകൾ, പാൽ യൂണിയനുകൾ, സഹകരണ ബാങ്കുകൾ എന്നിവയിൽ അദ്ദേഹം പ്രവർത്തിച്ചു. 1982-ൽ ഒരു പഞ്ചസാര സഹകരണ സംഘത്തിലൂടെയാണ് അദ്ദേഹം ഔദ്യോഗികമായി പൊതുജീവിതത്തിലേക്ക് പ്രവേശിച്ചത്. 1991-ൽ പൂനെ ജില്ലാ സെൻട്രൽ കോഓപ്പറേറ്റീവ് ബാങ്കിൻ്റെ ചെയർമാനായ അദ്ദേഹം ഏകദേശം 16 വർഷത്തോളം ആ പദവിയിൽ തുടർന്നു.സഹകരണ സ്ഥാപനങ്ങളുമായുള്ള അദ്ദേഹത്തിൻ്റെ ദീർഘകാല ബന്ധം, പ്രത്യേകിച്ച് പശ്ചിമ മഹാരാഷ്ട്രയിലെ ഷുഗർ ബെൽറ്റിൽ ശക്തമായ ഒരു സംഘടനാ ശൃംഖല കെട്ടിപ്പടുക്കാൻ അദ്ദേഹത്തെ സഹായിച്ചു. പിൽക്കാലത്ത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ കരുത്തിൻ്റെയും ഗ്രാമീണ രാഷ്ട്രീയത്തിലെ സ്വാധീനത്തിൻ്റെയും അടിത്തറയായി ഈ സഹകരണ മേഖല മാറി.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം

1991-ൽ ബാരാമതിയിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അജിത് പവാറിൻ്റെ തെരഞ്ഞെടുപ്പ് ജീവിതം ആരംഭിച്ചത്. എങ്കിലും പിന്നീട് അദ്ദേഹം ആ സ്ഥാനം ഒഴിഞ്ഞു. അതേ വർഷം തന്നെ ബാരാമതിയിൽ നിന്ന് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദശകങ്ങളോളം ആ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കാലക്രമേണ ബാരാമതി അദ്ദേഹത്തിൻ്റെ ശക്തമായ രാഷ്ട്രീയ താവളമായി മാറി. കുടുംബപരമായ ഭിന്നതകളും കടുത്ത രാഷ്ട്രീയ മത്സരങ്ങളും ഉണ്ടായപ്പോഴും ആ മണ്ഡലത്തിൽ തൻ്റെ ആധിപത്യം നിലനിർത്താൻ അദ്ദേഹത്തിന് സാധിച്ചു.പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൻ്റെ അനന്തരവൻ യുഗേന്ദ്ര പവാറിനെ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത് മണ്ഡലത്തിലെ അദ്ദേഹത്തിൻ്റെ സ്വാധീനം വീണ്ടും ഉറപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം ദുർബലമായിരുന്നപ്പോഴും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച സീറ്റുകളിൽ വലിയ വിജയം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. സംസ്ഥാന തലത്തിൽ ശക്തമായ സംഘടനാ നിയന്ത്രണവും വോട്ട് ബാങ്കുമുള്ള ഒരു നേതാവെന്ന നിലയിൽ ഇത് അദ്ദേഹത്തിൻ്റെ സ്ഥാനം ശക്തിപ്പെടുത്തി.മഹാരാഷ്ട്രയിലെ വിവിധ രാഷ്ട്രീയ ഘട്ടങ്ങളിൽ നിർണ്ണായകമായ അധികാരസ്ഥാനങ്ങളിലേക്ക് ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടതാണ് അജിത് പവാറിൻ്റെ ഭരണപരമായ വളർച്ചയെ അടയാളപ്പെടുത്തിയത്. 1991-ൽ എം.എൽ.എ ആയതിനുശേഷം, 90-കളുടെ തുടക്കത്തിൽ കൃഷി, ഊർജ്ജം തുടങ്ങിയ വിവിധ വകുപ്പുകളിൽ സഹമന്ത്രിയായി അദ്ദേഹം പ്രവർത്തിച്ചു.സഖ്യസർക്കാരുകളുടെ രൂപീകരണത്തോടെ, 1999 മുതൽ കോൺഗ്രസ്-നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) ഭരണകൂടങ്ങളിലെ കേന്ദ്രബിന്ദുവായി അദ്ദേഹം മാറി. ജലസേചനം, ജലവിഭവം തുടങ്ങിയ പ്രധാന വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്‌തു. പിന്നീട് ഗ്രാമവികസന വകുപ്പിൻ്റെ ചുമതല ലഭിച്ച അദ്ദേഹം, കാലക്രമേണ ഊർജ്ജം, ആസൂത്രണം, ധനകാര്യം എന്നീ വകുപ്പുകളും നിയന്ത്രിച്ചു.ജലവിഭവ, ജലസേചന വകുപ്പുകളിലെ പ്രവർത്തനം വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കേന്ദ്രസ്ഥാനത്തെത്തിച്ചു. ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാലാവധി സംസ്ഥാന ഭരണയന്ത്രത്തിലെ ഏറ്റവും സ്വാധീനമുള്ള തീരുമാനങ്ങൾ എടുക്കുന്ന വ്യക്തികളിൽ ഒരാളായി  മാറ്റി. സംസ്ഥാനത്തിൻ്റെ ധനമന്ത്രി എന്ന നിലയിൽ, ബജറ്റ് വിഹിതം നിശ്ചയിക്കുന്നതിലും ആസൂത്രണത്തിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു, ഇത് സർക്കാരിലും ഉദ്യോഗസ്ഥർക്കിടയിലും അദ്ദേഹത്തിൻ്റെ അധികാരം വർധിപ്പിച്ചു.വിവിധ മുഖ്യമന്ത്രിമാർക്കും രാഷ്ട്രീയ സഖ്യങ്ങൾക്കും കീഴിൽ പലതവണ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി പവാർ സേവനമനുഷ്ഠിച്ചു. ഈ പദവിയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തികളിൽ ഒരാളായി അദ്ദേഹം മാറി. ഭരണത്തിലില്ലാതിരുന്ന സമയത്ത് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു, ഇത് അധികാരത്തിന് പുറത്തായിരുന്നപ്പോഴും അദ്ദേഹത്തെ നിയമസഭാ രാഷ്ട്രീയത്തിൻ്റെ കേന്ദ്രസ്ഥാനത്ത് നിലനിർത്തി.

2019-ന് ശേഷം അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതം വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 2019 നവംബറിൽ ബി.ജെ.പി.യുമായി ചേർന്ന് രൂപീകരിച്ച, ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിന്ന സർക്കാരിൽ അദ്ദേഹം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. പിന്നീട് മഹാ വികാസ് അഘാഡി (എം.വി.എ) സർക്കാരിലും അദ്ദേഹം ഉപമുഖ്യമന്ത്രിയായി തിരിച്ചെത്തി.

2023-ൽ എൻ.സി.പി പിളർത്തി ഭരണസഖ്യത്തിൽ ചേർന്നതോടെ അദ്ദേഹം വീണ്ടും ഉപമുഖ്യമന്ത്രി പദം അലങ്കരിച്ചു. ഇത് സംസ്ഥാന രാഷ്ട്രീയത്തിലെ വലിയൊരു മാറ്റമായിരുന്നു. 2024 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിൻ്റെ വിഭാഗത്തെ ഔദ്യോഗിക എൻ.സി.പിയായി അംഗീകരിക്കുകയും പാർട്ടിയുടെ പേരും ചിഹ്നവും അനുവദിച്ചു നൽകുകയും ചെയ്തു. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനം കൂടുതൽ സുരക്ഷിതമായി.ജലസേചന പദ്ധതികൾ, സഹകരണ ബാങ്കിംഗ് സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളും അജിത് പവാറിൻ്റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തിൽ ഉണ്ടായിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും പൊതുജീവിതത്തിൽ തുടരുകയും ചെയ്തു. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ ഉറച്ചതും തീരുമാനമെടുക്കാൻ കഴിവുള്ളതുമായ ഒരു ഭരണാധികാരിയായി അദ്ദേഹത്തെ കണ്ടപ്പോൾ, വിമർശകർ അദ്ദേഹത്തിൻ്റെ പ്രവർത്തന രീതികളെ ചോദ്യം ചെയ്തു.

മരണവാർത്ത അറിഞ്ഞപ്പോൾ സുപ്രിയസുലേ എംപി  തൻ്റെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ  കുറിച്ചത് ത് 'Devastated 'എന്നുമാത്രമാണ് . അജിത് പവാറിന്റെ ദാരുണമായ മരണത്തിൽ 'താൻ തകർന്നുപോയി' എന്നാണ് പാർട്ടിനേതാവുകൂടിയായ  (എൻസിപി-എസ്പി)  സുപ്രിയ സുലെയുടെ ആദ്യ പ്രതികരണം .

ഫെബ്രുവരി 5 ന്  നടക്കുന്ന സംസ്ഥാനത്തെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന്റെ ഭാഗമായി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാൻ മുംബൈയിൽ നിന്ന് അമ്മാവൻ്റെ (ശരദ് പവാർ ) മകൾ കൂടിയായ  സുപ്രിയ സുലെയുടെ മണ്ഡലമായ  ബാരാമതിയിലേക്ക് പോകുമ്പോഴാണ് വിമാന ദുരന്തം ഉണ്ടാകുന്നത്.പതിറ്റാണ്ടുകളായി, മഹാരാഷ്ട്രയിലെ സഹകരണ പ്രസ്ഥാനത്തിന്റെയും ഗ്രാമീണ രാഷ്ട്രീയത്തിന്റെയും മുംബൈയിലും ഡൽഹിയിലും മാറിമറിയുന്ന അധികാര സമവാക്യങ്ങളുടെയും കേന്ദ്രബിന്ദുവാണ് പവാർ കുടുംബം. ഐക്യത്തോടെ നിലനിന്നിരുന്ന ആ കുടുംബം 2023-ൽ അജിത് പവാർ  വലിയൊരു പിളർപ്പുണ്ടാക്കി  അമ്മാവനും പിതാമഹനുമായ ശരദ് പവാറിനെ ഉപേക്ഷിച്ച്‌  ബിജെപി-ശിവസേന സഖ്യത്തിൽ ചേർന്നതോടെയാണ് അകൽച്ചയിലാകുന്നത് .

ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ പാർട്ടിയിൽ ഉയർന്നുവന്നതാണ് ഈ ഭിന്നതയിലേക്ക്  കാര്യങ്ങൾ നയിച്ചത് എന്നാണ് അക്കാലത്തെ രാഷ്ട്രീയ വിമർശകർ പറഞ്ഞിരുന്നത് .ബാരാമതിയിൽ നിന്നുള്ള പാർലമെന്റ് അംഗവും എൻസിപിയുടെ ദേശീയ മുഖവുമായ സുലെ, സമർത്ഥയും , ആശയവിനിമയം നടത്തുന്നതിലും രാഷ്ട്രീയ പ്രവർത്തനത്തിലും  ദേശീയ തലം  വരെ  ശ്രദ്ധ കേന്ദ്രീകരിക്കുന്നനേതാവായി മാറി .ശരദ്‌പാവാറിന് ശേഷം പാർട്ടിയിൽ പവറുള്ള നേതാവായി സുപ്രിയ സുലെ ഉയർന്നതാണ്  പാർട്ടിയെ പിളർപ്പിക്കാൻ അജിത്പവാറിന് പ്രേരകമായത് എന്നാണ്  ചില രാഷ്ട്രീയ നിരീക്ഷകരുടെ കണ്ടെത്തൽ.എന്നാൽ  "രാഷ്ട്രീയത്തിൽ ബന്ധങ്ങൾ കടന്നുവരരുത്. എൻസിപിയും അജിത് പവാറും തമ്മിലുള്ള പോരാട്ടം പ്രത്യയശാസ്ത്രപരമാണ്, വ്യക്തിപരമല്ല," എന്നാണ് സുപ്രിയ സുലെ എന്നും പറഞ്ഞിരുന്നത് .

അടുത്തിടെ, പൂനെ മുനിസിപ്പൽ കോർപ്പറേഷൻ (പിഎംസി) തിരഞ്ഞെടുപ്പിന് മുമ്പ്, തങ്ങളുടെ കുടുംബത്തിനുള്ളിൽ ഒരു പ്രശ്‌നവുംഇല്ലാ എന്ന്  സുലെ ആവർത്തിച്ചിരുന്നു .കഴിഞ്ഞ  പൂനെ, പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ  ശരദ് പവാറിന്റെ എൻസിപി (എസ്പി) യുമായി അജിത് പവാർ വിഭാഗം സഖ്യം ചേർന്ന്  മത്സരിച്ചിരുന്നു.വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കാൻ പാർട്ടിക്ക് ഈ സഖ്യത്തിലൂടെ  കഴിഞ്ഞിരുന്നില്ലാ , എന്നാൽ  സംസ്ഥാനം ഭരിക്കുന്ന മുന്നണിയിൽ നിന്നും വലിയ വിമർശനങ്ങൾ ഈ സഖ്യത്തിനെതിരെ ഉയർന്നുവന്നിരുന്നു.