Mumbai
കോൺഗ്രസ്സ് മുംബൈ റീജിയണൽ കമ്മിറ്റി വൈസ്പ്രസിഡന്റായി ലയൺ കുമാരൻ നായരെ തെരഞ്ഞെടുത്തു

മുംബൈ : കോൺഗ്രസ്സ് മുംബൈ റീജിയണൽ കമ്മിറ്റി വൈസ്പ്രസിഡന്റായി മുംബൈയിലെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനും വ്യവസായിയുമായ ലയൺ കുമാരൻ നായരെ തെരഞ്ഞെടുത്തു.ആൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. സി.വേണുഗോപാൽ ആണ് പാർട്ടിയുടെ മുംബൈ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത് . മലയാളികളായ എബ്രഹാം റോയ് മാണി ,മൊഹ്സിൻഹൈദർ ,ജോർജ്ജ് അബ്രഹാം,പ്രണിയിൽ നായർ എന്നിവരും വൈസ്പ്രസിഡന്റുമാരാണ് .