അഷ്ടിയിൽ മരണപ്പെട്ട മലയാളിയുടെ മൃതശരീരം ഇന്ന് ഫെയ്‌മയുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കും

അഷ്ടിയിൽ  മരണപ്പെട്ട മലയാളിയുടെ മൃതശരീരം ഇന്ന്  ഫെയ്‌മയുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കും

 മുംബൈ :മറാത്തവാഡ സോണിലെ ബീഡ് ജില്ലയിലെ അഷ്‌ടിയിൽ  ശബരി ഇലക്ട്രിക്കൽസ് എന്ന കമ്പനിയിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിയായ വർഗ്ഗീസ് കെ തോമസ്  അന്തരിച്ചു.  താമസിച്ചിരുന്ന വീട്ടിൽ  അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് കൂടെ ജോലി ചെയ്യുന്നവർ ഉടൻ തന്നെ അഷ്ടി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.വിവരം അറിഞ്ഞ  ഫെയ്മ മഹാരാഷ്ട്ര മറാത്തവാഡ സോൺ ഭാരവാഹികളായ കബീർ അഹമ്മദ്, ജോയി പൈനാടത്ത്, റഹുമത്ത് മൊയ്തീൻ, രാധാകൃഷ്ണ പിള്ള , വെൽഫെയർ സെൽ ഭാരവാഹിയായ ഷൈൻ പാലാമൂട്ടിൽ എന്നിവർ ഹോസ്പിറ്റൽ അധികാരികൾ, ജില്ല കളക്ടർ ഓഫീസ് എന്നിവരുമായി ബന്ധപ്പെട്ടതിനു ശേഷം അന്തരിച്ച കുടുംബാംഗങ്ങളുടെ നിർദ്ദേശപ്രകാരം അഷ്ടി യ്ക്കു സമീപമുള്ള അഹമ്മദ് നഗർ സമാജം പ്രസിഡണ്ടും ഫെയ്മ മഹാരാഷ്ട്ര അഡ്‌വൈസറി വൈസ് ചെയർമാനുമായ ബാബുസേഠ് ൻ്റെ നേതൃത്വത്തിൽ  സമാജം പ്രവർത്തകരുടെ സഹകരണത്തോടെ   പോസ്റ്റുമാർട്ടം നടത്തി മൃതശരീരം നാട്ടിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണെന്ന്   ഫെയ്‌മ ജനറൽ സെക്രട്ടറി പി.പി. അശോകൻ അറിയിച്ചു.