ഹഡപ്സര്‍ അയ്യപ്പൻ & ദേവി ക്ഷേത്രത്തിൽ മണ്ഡല-മകരവിളക്ക് മഹോത്സവം

ഹഡപ്സര്‍  അയ്യപ്പൻ & ദേവി ക്ഷേത്രത്തിൽ മണ്ഡല-മകരവിളക്ക് മഹോത്സവം

പൂണെ  :  പ്രശ്ന വിധി പ്രകാരം അയ്യപ്പനും ദേവിക്കും തുല്യ പ്രാധാന്യത്തോടുകൂടി പൂജാവിധികള്‍ നടക്കുന്ന ഹഡപ്സര്‍ അയ്യപ്പന്‍ & ദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ  മണ്ഡല-മകരവിളക്ക്‌ മഹോത്സവം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 

നവംബര്‍ 17 തിങ്കളാഴ്ച രാവിലെ ആറു മണിക്ക് നടക്കുന്ന ഗണപതിഹോമത്തോടെ  ആഘോഷത്തിനു തുടക്കം കുറിക്കും. തുടര്‍ന്ന്‍ വൈകിട്ട് ആറുമണിവരെ നീണ്ടു നില്‍ക്കുന്ന അഖണ്ഡനാമജപം  ഫ്രണ്ട്സ് ആകാശവാണിയുടെ ആഭിമുഖ്യത്തില്‍ നടക്കും. വൈകിട്ട് ദീപാരാധയ്ക്കുശേഷം "ഹഡപ്സറിന്‍റെ പാട്ടുപെട്ടി" അവതരിപ്പിക്കുന്ന ഭക്തിഗാനമേള. മൂന്നു നേരവും അന്നപ്രസാദ വിതരണം ഉണ്ടാകും.

നവംബര്‍ 27 നും 28 നും അയ്യപ്പഭാഗവത പാരായണവും ഉച്ചയ്ക്ക് അന്നപ്രസാദ വിതരണവും നടക്കും.  പന്ത്രണ്ടുവിളക്ക് ദിനമായ നവംബര്‍ 28 വെള്ളിയാഴ്ച ദീപാരാധനയ്ക്ക് ശേഷം "ശ്രീരാഗം പി.കെ.എസ്." രാസ്താപേട്ട്‌, പൂണെ അവതരിപ്പിക്കുന്ന കരോക്കെ  ഭക്തിഗാനമേള.  ഇന്നേ ദിവസം വൈകുന്നേരം ക്ഷേത്രവും പരിസരവും നിറ ദീപങ്ങള്‍ക്കൊണ്ട് നിറയും.

ഡിസംബര്‍ 10, ബുധനാഴ്ച വൈകിട്ട് 7 മണിമുതല്‍ ആകാശവാണി & ദൂരദര്‍ശന്‍ കലാകാരി പ്രിയ മേനോന്‍ നയിക്കുന്ന ഒറ്റപ്പാലം പ്രിയംസിംഫണിയുടെ "രാഗതീര്‍ത്ഥം" സംഗീത പരിപാടി. ബറോഡയിലെയും പൂണെയിലെയും വനിത ശിഷ്യര്‍ കൂടെ പാടുന്നു, ശേഷം ലഘുഭക്ഷണം.  20 ശനിയാഴ്ച വൈകിട്ട് 7 മണിമുതല്‍ ഹഡപ്സര്‍ "മധുര്‍ധ്വനി" അവതരിപ്പിക്കുന്ന ഭജന്‍സ് ശേഷം ലഘുഭക്ഷണം. 21 ഞായറാഴ്ച രാവിലെ 7 മുതല്‍ സമ്പൂര്‍ണ്ണ നാരായണീയവും ഉച്ചയ്ക്ക് 12.30 ന് അന്നപ്രസാദവും. 

ഡിസംബര്‍ 27, ശനിയാഴ്ച മണ്ഡലപൂജ ദിവസം രാവിലെ 9 മണിക്ക് അയ്യപ്പ സഹസ്രനാമ ലക്ഷാര്‍ച്ചന. ഉച്ചയ്ക്ക് 12.30 ന് അന്നപ്രസാദവിതരണം.  വൈകിട്ട് 7 മണിമുതല്‍ പൂണെ 'ശ്രീരാഗം ഓര്‍ക്കെസ്ട്ര'അവതരിപ്പിക്കുന്ന ഭക്തിഗാനമേള. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രനടയില ഗണപതിക്കും അയ്യപ്പനും ദേവിക്കും പുഷ്പാഭിഷേകം (പൂമൂടല്‍) നടക്കും. അത്താഴപൂജയ്ക്ക് ശേഷം ഹരിവരാസനം, ശേഷം ലഘുഭക്ഷണം.  

ഡിസംബര്‍ 28, ഞായറാഴ്ച വൈകിട്ട് 7 മണിമുതല്‍ കുമാരി. നയന പ്രകാശ്‌, മുംബൈ അവതരിപ്പിക്കുന്ന "മോഹിനിയാട്ടം" (പെര്‍ഫോര്‍മിംഗ് ആര്‍ട്സില്‍ മാസ്റ്റേഴ്സ്. പത്മഭൂഷന്‍ ഡോ. കനക് റിലെയുടെ ശിഷ്യ) ശേഷം ലഘുഭക്ഷണം. 

ജനുവരി 3, ശനിയാഴ്ച വൈകിട്ട് 7 മുതല്‍ ഗുരു ശ്രീമതി. ലത മോഹന്‍റെ നൃത്താലായ ഡാന്‍സ് ക്ലാസ്സ്‌ അവതരിപ്പിക്കുന്ന  "നൃത്തസന്ധ്യ" ശേഷം ലഘുഭക്ഷണം. ജനുവരി 14, ബുധനാഴ്ച മണ്ഡല-മകരവിളക്ക് അവസാന ദിവസം -  രാവിലെ 5.30 മഹാ ഗണപതിഹോമം  ഏഴു മണിമുതല്‍ വൈകിട്ട് ആറു മണിവരെ ശ്രീമദ് ഭാഗവതപാരായണം. ഉച്ചക്ക് 12.30 അന്നദാനം.   വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം കലാശ്രീ നൃത്താലായ (ഗുരു ശ്രീമതി. പ്രമദ്വാര കിട്ടൂര്‍, ഹഡപ്സര്‍) അവതരിപ്പിക്കുന്ന "ക്ലാസിക്കല്‍ നൃത്തസന്ധ്യ". അത്താഴപൂജ, ഹരിവരാസനം പാടി നട അടയ്ക്കല്‍ ശേഷം രാത്രിഭക്ഷണം. മണ്ഡല മഹോത്സവത്തിലെ വിശേഷാല്‍ പരിപാടികള്‍ എല്ലാം തന്നെ ഭഗവത് തൃപ്പാദത്തിലേക്ക് സമര്‍പ്പിക്കുന്നത് ഭക്തജനങ്ങളാണ്. വിശേഷാല്‍പൂജകളും വിശേഷാല്‍ പരിപാടികളും നടത്തുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ sasshadapsar@gmail എന്ന ഇമെയിലഡിയിലോ, 8999864628 എന്ന ക്ഷേത്രം നമ്പറിലോ ബന്ധപ്പെടണം. ഭക്തര്‍ക്ക്‌ പൂജകള്‍ എസ്സ്.എം.എസ്സിലൂടെയും ഇമെയിലിലൂടെയും ബുക്ക്‌ ചെയ്യാവുന്നതാണ്.