മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ED സമൻസ്, 29-ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം

മാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ED സമൻസ്, 29-ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ  പിണറായി വിജയൻ്റെ മകൾ വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 29-ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം.

വിഷയത്തിൽ രണ്ടാം തവണയാണ് അന്വേഷണ സംഘം വീണയെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വീണയുടെ ബാങ്ക് ലോക്കറിൽ ഇഡി പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലെ ബാങ്കിലെ ലോക്കറാണ് ഉദ്യോഗസ്ഥർ മൂന്ന് മണിക്കൂറോളം പരിശോധിച്ചത്.ലോക്കറിൽ നിന്ന് കേസുമായി ബന്ധപ്പെട്ട നിർണായക രേഖകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. ഇതേസമയം, കേസന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ മറുപടികളിൽ പലതും തൃപ്തികരമല്ലെന്നും ഇഡി വിലയിരുത്തുന്നു. എസ്എഫ്ഐഒ കോടതിയിൽ സമർപ്പിച്ച 134 രേഖകൾ ഇഡിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ നടപടികളുമായി മുന്നോട്ട് പോകാൻ ഏജൻസി തീരുമാനിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് വീണ അറിയിച്ചിട്ടുണ്ട്.