കൂത്തുപറമ്പിലെ കൂട്ട ആത്മഹത്യ :ചെറുമകൻ ആത്മഹത്യ ചെയ്തതറിഞ് മറ്റ് രണ്ടുപേരും തൂങ്ങിമരിച്ചതെന്ന് പോലീസ്

കണ്ണൂർ :ഇന്നലെ വൈകുന്നേരം കൂത്തുപറമ്പ് നീർവേലിയിൽ മൂന്നുപേർ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ വെളിപ്പെടുത്തലുമായി പോലീസ്. ചെറുമകന്റെ ആത്മഹത്യവിവരം അറിഞ്ഞ് മനംനൊന്തു മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. കിഷൻ നേരത്തെ ഒരു പോക്സോ കേസിൽ പ്രതിയായിട്ടുണ്ട്.
വൈകുന്നേരം 4 മണിയോടുകൂടിയാണ് നീർവേലി നിമിഷാ നിവാസിൽ ഇ. കിഷനെ(20)യാണ് മൂര്യാട് ചമ്മാലിൽ അമ്മയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.ആ സമയത്ത് വീട്ടിലെത്തിയ സുഹൃത്തുക്കളാണ് കിഷനെ ഹോസ്പിറ്റൽ എത്തിച്ചത് . ഇതേ വീട്ടിൽ താമസിച്ചിരുന്ന മുത്തശ്ശി വി.കെ രജിയും, സഹോദരി വികെ റോജയും വലിയ വെളിച്ചത്ത് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ഇവരോട് അയൽവാസികൾ ചെറു മകന്റെ ആത്മഹത്യാ വിവരം അറിയിച്ചു.തുടർന്ന് വീടിന്റെ രണ്ട് മുറികളിലായി ഇവർ തൂങ്ങിമരിക്കുകയായിരുന്നു.
കിഷന്റെ മരണവാർത്ത തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റലിൽ നിന്നും കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന്, മരണ വിവരം അന്വേഷിക്കാൻ മൂര്യാട് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കിഷൻ ഇടയ്ക്ക് അമ്മൂമ്മയുടെ വീട്ടിൽ താമസിക്കാൻ വരാറുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് കൂട്ടുകാരോടൊത്ത് വീട്ടിൽ വന്നതായിരുന്നു.കിഷന്റെ അച്ഛൻ: സുനിൽ( പി.കെ.എസ് ടൂർസ് ആൻഡ് ട്രാവൽസ്). അമ്മ: നിമിഷ. സഹോദരൻ: അക്ഷയ് (ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി, മയ്യിൽ)