മലയാള ഭാഷാ പ്രചാരണ സംഘം നാടകോത്സവം ഫെബ്രു: 1 ന് , ഉദ്ഘാടനം:സുമ മുകുന്ദന്‍

മുംബൈ :പതിനാലാം മലയാളോത്സവത്തിന്റെ ഭാഗമായി മലയാള ഭാഷാ പ്രചാരണ സംഘം സംഘടിപ്പിക്കുന്ന നാടകോത്സവം ഫെബ്രുവരി 1 ന്, ചെമ്പൂര്‍ ആദര്‍ശ വിദ്യാലയം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.രാവിലെ ഒമ്പത് മണിക്ക്, പ്രശസ്ത നാടക പ്രവര്‍ത്തക സുമ മുകുന്ദന്‍ നാടകോത്സവത്തിൻ്റെ ഉദ്ഘാടനം നിര്‍വഹിക്കും.മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നായി 15 ലഘു നാടകങ്ങളാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
രണ്ട് ഗ്രൂപ്പുകളായിട്ടാണ് നാടകമത്സരം നടത്തുന്നത്. 25 വയസ്സിന് താഴെയുള്ളവര്‍ എ ഗ്രൂപ്പിലും 25 വയസ്സിന് മുകളിലുള്ളവര്‍ ബി ഗ്രൂപ്പിലും മത്സരിക്കുന്നു. മുപ്പതു മിനിറ്റില്‍ കൂടാത്ത ദൈര്‍ഘ്യമുള്ള നാടകങ്ങളാണ് അരങ്ങിലെത്തുന്നത്. നാടകോത്സവത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് വേദിയിൽ നാടകം അവതരിപ്പിക്കുന്ന ഓരോ നാടകത്തിനും 5000 രൂപ വീതം പ്രോത്സാഹന സമ്മാനം നൽകുന്നതാണ്. കൂടാതെ ഏറ്റവും നല്ല നാടകം, ഏറ്റവും നല്ല രണ്ടാമത്തെ നാടകം, ഏറ്റവും നല്ല നടൻ, ഏറ്റവും നല്ല നടി എന്നിവരെയും ട്രോഫി നല്‍കി ആദരിക്കും.
എല്ലാ നാടകാസ്വാദകരെയും നാടകോത്സവത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി എംബിപിഎസ് പ്രസിഡന്റ് സന്ദീപ് വര്‍മ്മ , ജനറല്‍ സെക്രട്ടറി റീന സന്തോഷ് എന്നിവരറിയിച്ചു .