കേരളപ്പിറവി: മലയാളഭാഷാ പ്രചാരണസംഘം ആഘോഷങ്ങൾ തുടരുന്നു....

 കേരളപ്പിറവി: മലയാളഭാഷാ പ്രചാരണസംഘം ആഘോഷങ്ങൾ തുടരുന്നു....

മുംബൈ: മലയാളഭാഷാ പ്രചാരണസംഘത്തിൻ്റെ കേരളപ്പിറവി ആഘോഷം തുടരുന്നു.ഇന്നും വിവിധമേഖകളിൽ  ആഘോഷം നടക്കും. 

നവി മുംബൈ മേഖല: 

നവി മുംബൈ മേഖലയുടെ കേരളപ്പിറവി ആഘോഷം ഇന്ന്  വൈകെന്നേരം 6 മണി മുതല്‍ ഉല്‍വെയില്‍  സെക്ടര്‍ 19 ബി യിലെ ഭൂമിപുത്ര ഭവനില്‍ വച്ചാണ് നടക്കുന്നത്. കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ്‌  ടി.എന്‍.ഹരിഹരന്‍  ഉദ്ഘാടനം നിര്‍വ്വഹിക്കും. സാഹിത്യകാരന്‍ ജി.വിശ്വനാഥന്‍ മുഖ്യാതിഥിയായിരിക്കും. പതിനാലാം മലയാളോത്സവം ലോഗോ മത്സരത്തില്‍  തിരഞ്ഞെടുക്കപ്പെട്ട ലോഗവിന്റെ പ്രകാശനം പ്രശസ്ത ഗായകന്‍ അലോഷി ആദം നിര്‍വ്വഹിക്കും. സാംസ്കാരിക സമ്മേളനത്തിന് ശേഷം  അലോഷി ആദം അവതരിപ്പിക്കുന്ന “ആലോഷിയോടൊപ്പമൊരു സംഗീതസന്ധ്യ” എന്ന പരിപാടി അരങ്ങേറും.

കല്യാണ്‍ -ഡോംബിവ്‌ലി  മേഖല: 

കേരളപ്പിറവിയോടനുബന്ധിച്ച്  കല്യാണ്‍-ഡോമ്പിവലി മേഖലയും ജനശക്തി ആര്‍ട്സ് ആന്‍ഡ്‌ വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി   “ആധുനിക ഭരണകൂടങ്ങളും മാധ്യമങ്ങളും” എന്ന മാധ്യമ സെമിനാറാണ് സംഘടിപ്പിക്കുന്നത്. ഇന്ന്  രാവിലെ 10.30 മുതല്‍ കമ്പല്‍പാട മോഡല്‍ കോളേജില്‍ വച്ചാണ് സെമിനാര്‍.  ജനാധിപത്യത്തിന്‍റെ നാലാംതൂണിന്‍റെ വര്‍ത്തമാനകാലത്തെ  ഇടപെടലുകളെക്കുറിച്ചായിരിക്കും ചര്‍ച്ചകള്‍.  മുംബൈയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരും വാഗ്മികളും പ്രസ്തുത സെമിനാറില്‍ പങ്കെടുക്കും.

ഉല്ലാസ് നഗര്‍ -അംബർ നാഥ് - ബദലാപൂർ മേഖല:

ഉല്ലാസ് നഗര്‍ -അംബർനാഥ് - ബദലാപൂർ മേഖല അംബർനാഥിലെ  മറ്റ്  19 മലയാളി സംഘടനകളുമായി ഒത്തുചേര്‍ന്നാണ്  കേരളപ്പിറവി ആഘോഷിക്കുന്നത്. ഇന്ന്   വൈകീട്ട് 4 മണി മുതല്‍  അംബർനാഥ് നവരെ പാര്‍ക്ക് അയ്യപ്പ ക്ഷേത്രത്തിന് മുന്‍വശത്തുള്ള  ശ്രീ മണികണ്ഠന്‍ ഹാളിലാണ് പരിപാടി. ‘സൌഹൃദോത്സവം’ എന്ന്  പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ 150 ലേറെ കലാപ്രതിഭകളുടെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാപരിപാടി കള്‍ക്കൊപ്പം സംഘടിപ്പിക്കുന്ന സാംസ്കാരിക സന്ധ്യയില്‍ പ്രമുഖ വ്യക്തികളും സാംസ്കാരിക നായകന്മാരും പങ്കെടുക്കും. 

പശ്ചിമ മേഖല:   

പശ്ചിമ മേഖല കേരളപ്പിറവി ആഘോഷവും പതിനാലാം  മലയാളോത്സവം കണ്‍വെന്‍ഷനും ഇന്ന്  വൈകീട്ട് 4 മണി മുതല്‍  ബോറിവലി ഈസ്റ്റില്‍ സെന്റ്‌ ജോണ്‍സ് സ്കൂളില്‍ വച്ച് നടക്കും. സാംസ്കാരിക സമ്മേളനത്തില്‍  സാമൂഹ്യ പ്രവര്‍ത്തകയും മലയാളം മിഷന്‍ മീരാ-വസായ് മേഖല സെക്രട്ടറിയുമായ   ഷീജ മാത്യു മുഖ്യാതിഥിയായിരിക്കും. മേഖലയിലെ വിവിധ യൂണിറ്റുകളിലെ അംഗങ്ങള്‍ കലാപരിപാടികള്‍  അവതരിപ്പിക്കുന്നതാണ്. 

വസായ്-വീരാര്‍ മേഖല: 

 വസായ്-വീരാര്‍ മേഖലയുടെ കേരളപ്പിറവി ആഘോഷം ഇന്ന്  വൈകീട്ട് 5 മണി മുതല്‍ ബി.കെ.എസ് ഹൈസ്കൂള്‍ ഹാളില്‍ വച്ച് നടക്കും. ശ്രീ ദീപക് പച്ചയാണ്  മുഖ്യാതിഥി. ദീപക് പച്ച  “നോളജ്  ഇക്കോണമിയിലെ  ഗ്ലോബല്‍ മലയാളി” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. പ്രഭാഷണത്തിനു ശേഷം  മിറാക്കിള്‍ ബസ്റ്റര്‍ ഫാസില്‍ ബഷീര്‍ “ട്രിക്സ്‌  മാനിയ” എന്ന അവിസ്മരണീയവും മാസ്മരികവുമായ പരിപാടി അവതരിപ്പിക്കും.