മീരാ -ഭയ്‌ന്ദർ മലയാളികളുടെ സ്വപ്‌ന ഭവനം യാഥാർഥ്യമാകുന്നു: 'കേരള ഭവൻ' നൽകുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം

  മീരാറോഡ് :  മീരാ -ഭയ്‌ന്ദർ മേഖലയിലെ മലയാളികൾ വർഷങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്ന ആവശ്യം അംഗീകരിച്ച്‌  മഹാരാഷ്ട്ര ഗതാഗത മന്ത്രി  പ്രതാപ് സർനായക് . ഇതോടെ ഏറെനാളായി സ്വപ്‌നം കണ്ടുകൊണ്ടിരുന്ന 'കേരള ഭവനം ' യാഥാർഥ്യമാകാൻ പോകുന്നു എന്നറിഞ്ഞ സന്തോഷത്തിലാണ് പ്രദേശത്തെ  മലയാളികൾ .'കേരള ഭവനം ' അനുവദിച്ചുതരുന്നതിനുവേണ്ടി മീരാ -ഭയ്‌ന്ദർ  മേഖലയിലെ മലയാളി സംഘടനകൾ പ്രദേശത്തെ ജനപ്രതിനിധികളുമായി പലതവണബന്ധപ്പെട്ടിരുന്നു. മുൻ കോർപ്പറേറ്റർ സജി ഐ.പിയെപോലുള്ള മലയാളി രാഷ്‌ട്രീയ -സാമൂഹ്യപ്രവർത്തകർ വ്യക്തിപരമായും ഇതിനായി ഇടപെടലുകൾ നടത്തിയിട്ടുണ്ട്  മീരാറോഡ് മലയാളി സമാജം പ്രവർത്തകർ ഈ ആവശ്യം ഉന്നയിച്ചു അടുത്തയിടെ നിവേദനവും നൽകിയിരുന്നു .എല്ലാ സംഘടനകളുടേയും കൂട്ടായ ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം മീരാറോഡ് സന്ദർശിച്ച മന്ത്രി ഒരു മുൻസിപ്പൽ ഭവനം പ്രദേശത്തെ മലയാളികൾക്ക് നൽകുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

 ഇന്ദ്രലോക്  ഫേസ് 3 ൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും അടിയിൽ പാർക്കിംഗ് ,നീന്തൽ കുളം ,വ്യായാമകേന്ദ്രം എന്നിവയും നിർമ്മിക്കും.ഒഡീഷ ,ഹിമാചൽപ്രദേശ് ,സംസ്ഥാനങ്ങൾക്കും ഇതേ കെട്ടിടത്തിൽ സ്ഥലം ലഭിക്കും.