‘അമ്മ ദുർമന്ത്രവാദം ചെയ്തു’; 71-കാരിയായ മാതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

‘അമ്മ ദുർമന്ത്രവാദം ചെയ്തു’; 71-കാരിയായ മാതാവിനെ  കുത്തിക്കൊല്ലാൻ ശ്രമിച്ച  മകൻ അറസ്റ്റിൽ

തൃശൂർ: സ്വന്തം കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്‌തുവെന്ന് ആരോപിച്ച് വൃദ്ധയായ മാതാവിനെ ക്രൂരമായി മർദിച്ച് കൈ തല്ലിയൊടിക്കുകയും കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ മകൻ പോലീസ് പിടിയിലായി. തൃശൂർ ഏങ്ങണ്ടിയൂർ ചേറ്റുവ സ്വദേശിയായ മനോജ് (46) എന്നയാളെയാണ് വാടാനപ്പള്ളി പോലീസ് അടിയന്തരമായി അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ അമ്മ തുളസി (71) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ ജൂലൈ 6-ന് രാത്രി 10:00 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂര സംഭവം നടന്നത്. മനോജിന്റെ കുടുംബത്തിൽ അടുത്തകാലത്തുണ്ടായ സാമ്പത്തിക-ആരോഗ്യ തകർച്ചകൾക്കും ദുരിതങ്ങൾക്കും കാരണം അമ്മ തുളസി മറ്റാരെയോ കൊണ്ട് മന്ത്രവാദം ചെയ്യിച്ചതാണെകുടുംബത്തിൽ അടുത്തകാലത്തുണ്ടായ സാമ്പത്തിക-ആരോഗ്യ തകർച്ചകൾക്കും ദുരിതങ്ങൾക്കും കാരണം അമ്മ തുളസി മറ്റാരെയോ കൊണ്ട് മന്ത്രവാദം ചെയ്യിച്ചതാണെന്ന അന്ധവിശ്വാസമാണ് അതിക്രമത്തിന് കാരണമായത്. ചേറ്റുവയിലുള്ള തറവാട് വീട്ടിലെ സ്വീകരണമുറിയിൽ കസേരയിൽ ഇരിക്കുകയായിരുന്ന തുളസിയെ മനോജ് ബലംപ്രയോഗിച്ച് നിലത്തേക്ക് തള്ളിയിടുകയായിരുന്നു. തുടർന്ന് ഇയാൾ അമ്മയുടെ നെഞ്ചിലും വയറിലും ബൂട്സിട്ട കാലുകൊണ്ട് ആഞ്ഞുചവിട്ടുകയും ക്രൂരമായി മർദിക്കുകയും ചെയ്തു.തുടർന്ന് നിലവിളിച്ച തുളസിയുടെ ഇടതു കൈ പുറകോട്ട് തിരിച്ച് ഒടിച്ച മനോജ്, അരയിൽ ഒളിപ്പിച്ചു കരുതിയിരുന്ന  കത്തി പുറത്തെടുത്ത് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. വീട്ടിലെ മറ്റ് അംഗങ്ങളും നാട്ടുകാരും ഓടിക്കൂടിയാണ് വൃദ്ധയെ ഇയാളുടെ കൈയിൽ നിന്നും രക്ഷപ്പെടുത്തിയത്. പ്രതിക്കെതിരെ കൊലപാതകശ്രമം  ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പിടിയിലായ മനോജ് മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ 2025-ൽ സ്വന്തം വീട്ടിനുള്ളിൽ വെച്ച് ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലും, 2024-ൽ തദ്ദേശീയ വാർഡ് മെമ്പറെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയായിരുന്നു. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.ഐ. ലാൽസൻ, എ.എസ്.ഐ. കാജാ ഹുസൈൻ, ഗ്രേഡ് സീനിയർ സി.പി.ഓ. മഹേഷ്, സി.പി.ഓ. റിഷാദ് എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ ചേറ്റുവ പരിസരത്തുനിന്നും സാഹസികമായി പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.