മുംബൈ ആദം തീയറ്റേഴ്സിന്റെ 'അതിജീവനക്കാറ്റ് ' സാമൂഹ്യ സംഗീത നാടകം ,വസായിയിലും നെരൂളിലും

മുംബൈ ആദം തീയറ്റേഴ്സിന്റെ 'അതിജീവനക്കാറ്റ് ' സാമൂഹ്യ സംഗീത നാടകം ,വസായിയിലും നെരൂളിലും

മുംബൈ:  കുടുംബ സദസ്സുകൾ നെഞ്ചിലേറ്റിയ 'ആദം തീയറ്റേഴ്‌സ് 'മുംബൈയുടെ  അമ്പത്തിമൂന്നാമത് നാടകം 'അതിജീവനക്കാറ്റ് 'നാളെ (നവം:22 ,ശനി ) വൈകുന്നേരം 6.30 മുതൽ വസായി ഈസ്റ്റ്‌ എവർഷൈൻ സിറ്റിയിലുള്ള ഹോളി ഫാമിലി സ്കൂൾ ഗ്രൗണ്ടിലും 23 ന് ഞായറാഴ്ച്ച നവിമുംബൈയിലെ  നെരൂൾ വെസ്റ്റിലുള്ള ലിറ്റിൽഫ്ളവർ ചർച്ച് ഗ്രൗണ്ടിലും അവതരിപ്പിക്കും.പ്രശസ്‌ത നാടകപ്രവർത്തകൻ സതീഷ് സംഗമിത്ര സംവിധാനം ചെയ്‌ത ഈ നാടകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് കെ. സി. ജോർജ്ജ്കട്ടപ്പനയാണ്.നിർമ്മാണം: ജോളി എൻ്റർപ്രൈസസ്, സഹസംവിധാനം: ജോളിച്ചൻ ജേക്കബ്, 

ജോളിച്ചൻ ജേക്കബ്, ശശിപണിക്കർ, ബെന്നി എബ്രഹാം,ബാബു നെല്ലിമല,ദേവദാസ് ചെറുവത്ത്,പ്രജീഷ് ദാമോദരൻ,റോബർട്ട് ഡൊമിനിക്,ജെസി പീറ്റർ, ശ്രീംന ജനീഷ്, എന്നിവർ അഭിനയിക്കുന്ന നടകത്തിൻ്റെ ഗാനങ്ങൾ രമേശ് മേനോനും സംഗീതം ആലപ്പി വിവേകാനന്ദനും നിർവഹിച്ചിരിക്കുന്നു.ആലാപനം സുജിത സതീഷ്,അനിൽ സതീഷ്.ശ്ബ്‌ദം &വെളിച്ചം: സമ്പന്ന, പ്രകാശ നിയന്ത്രണം: വർഗ്ഗീസ് ചക്കാലക്കൽ,ചമയം: മുരുകൻ പാപ്പനംകോട്.രംഗപടം:ആർട്ടിസ്റ്റ് സുജാതൻ. ദീപ സംവിധാനം:രാജൻ കാലടി. രംഗ സജ്ജീകരണം: പ്രഭാകരൻ കാഞ്ഞിരപ്പള്ളി,നെൽസൺ കൊല്ലം,മെർക്കോ രാജേന്ദ്രൻ.

ബുക്കിംഗ് /അന്വേഷണങ്ങൾക്ക് : 9890553662 /8149718887/ 9833180075