മുംബൈ നോർക്ക ഓഫീസർ എസ് .റഫീഖിന് യാത്രയയപ്പ് നൽകി
നവിമുംബൈ : മുംബൈയിലെ ഔദ്യോഗിക സേവനങ്ങൾക്കുശേഷം കേരളത്തിലേക്ക് മടങ്ങുന്ന കേരള ഗവൺമെന്റ് നോർക്ക ഡവലപ്പ്മെന്റ് ഓഫിസർ എസ്. റഫീഖിന് കേരളീയ കൾച്ചറൽ സൊസൈറ്റി - പൻവേൽ , കെ.സി.എസ്. ഓഫിസിൽ വച്ച് പൊന്നാട അണിയിച്ച് ബൊക്കെയും, മൊമെന്റൊയും നല്കി യാത്രയയപ്പ് നൽകി.

രണ്ട് വർഷത്തോളം മഹാരാഷ്ട്രയിലെ പ്രവാസികൾക്കായി നോർക്ക വഴി നൽകിയ നിർദ്ദേശങ്ങളും സഹായങ്ങളും അതോടൊപ്പം കേരളസർക്കാരിൻ്റെ വിവിധ ക്ഷേമപദ്ധതികൾ മുംബൈയിലെയും മഹാരാഷ്ട്രയിലേയും മലയാളികളിലേക്കു എത്തിക്കുന്നതിനും എസ്. റഫീഖ് കാണിച്ച സേവനങ്ങൾ സ്തുത്യർഹമായിരുന്നു എന്നും എല്ലാവരുമായി വ്യക്തിപരമായ സൗഹൃദം നിലനിർത്തുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും യാത്രയയപ്പ് യോഗത്തിൽ കെ.സി.എസ്. ഭാരവാഹികൾ പറഞ്ഞു .യാത്രയയപ്പിന് എസ് .റഫീഖ് നന്ദിപറഞ്ഞു.
ഉറൻ ഉപജില്ലാ ആശുപത്രി സുപ്രണ്ട് ബാബസോ കാലേ അദ്ദേഹത്തിന്റെ വസതിയിലെത്തി സ്നേഹാദരങ്ങളുടെ ഭാഗമായി പൊന്നാട അണിയിച്ച് ബൊക്കെയും, മോമെന്റൊയും നൽകി ആദരിച്ചതായി കെ.സി.എസ്. പ്രസിഡന്റ് മനോജ് കുമാർ എം.എസ് അറിയിച്ചു.


