മദ്യക്കുപ്പി തറയിൽ വീണു പൊട്ടിയതിന് വഴക്കു പറഞ്ഞ അമ്മയെ മകൻ കഴുത്തറത്ത് കൊലപ്പെടുത്തി

മദ്യക്കുപ്പി തറയിൽ വീണു പൊട്ടിയതിന് വഴക്കു പറഞ്ഞ അമ്മയെ മകൻ കഴുത്തറത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം: കല്ലിയൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ സ്വദേശിയും റിട്ടയേഡ് പൊലീസ് മിനിസ്റ്റീരിയൽ സ്റ്റാഫുമായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകൻ അജയകുമാർ (51) ആണ് പ്രതി. ഇയാൾ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ ആയിരുന്നു . ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മദ്യക്കുപ്പി തറയിൽ വീണു പൊട്ടിയതിന് വിജയകുമാരി വഴക്കു പറഞ്ഞതാണ് കൊലപാതകത്തിന് കാരണം. വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പുമുറിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു മകൻ അജയകുമാർ. വീട്ടിലെ ബഹളം കേട്ട് അയൽവാസികളാണ് പൊലീസിനെ വിളിച്ചത്. എന്നാൽ പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു. സ്ഥിരം മദ്യപാനിയാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

 കഴിഞ്ഞ ദിവസം മദ്യപാനത്തെ ചോദ്യചെയ്തതിന്‌  വടക്കൻ പറവൂരിൽ  ഭർത്താവ് ഭാര്യയെ ഇരുമ്പു വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയിരുന്നു.തോപ്പിൽപറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ്റെ ഭാര്യ കോമളം(58) ആണ് കൊല്ലപ്പെട്ടത് .ഉണ്ണികൃഷ്ണനെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.