ശബരിമല സ്വർണക്കൊള്ള : മുംബൈയിൽ വിശ്വാസ സംഗമം നടന്നു.

മുംബൈ: ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കെതിരെ കേരളത്തിൽ  നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് കേരളീയ ക്ഷേത്രപരിപാലന കേന്ദ്ര സമിതി (KKKS) യുടെ ആഭിമുഖ്യത്തിൽ RSS ഭാരത് ഭാരതി, SASS, അയ്യപ്പക്ഷേത്ര കമ്മിറ്റികൾ, ഗുരുസ്വാമിമാർ, മറ്റ് ഹൈന്ദവ സംഘടനകൾ സംയുക്‌തമായി നാമജപ യാത്രയും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.ഐരോളി അയ്യപ്പക്ഷേത്ര പരിസരത്ത് നടന്ന പരിപാടിയിൽ മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകളടക്കം നിരവധി ആളുകൾ പങ്കെടുത്തു.KKKS ഉപാദ്ധ്യക്ഷൻ, രാജേഷ് അദ്ധ്യക്ഷത വഹിച്ച  സംഗമത്തിൽ ജനറൽ സിക്രട്ടറി സുനിൽകുമാർ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു. ഹിന്ദു ഐക്യവേദി കേരള സംസ്ഥാന ഉപാദ്ധ്യക്ഷൻ E.S. ബിജു, ഹിന്ദു ജാഗരൺ മഞ്ച് കൊങ്കൺ പ്രാന്ത പ്രമുഖ് യോഗേഷ് സാലുങ്കേ, ഭാരത് ഭാരതി പ്രമുഖ് ഏ.ആർ. ഗോകുൽദാസ് , ഐരോളി ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ഷാജി, SASS പ്രതിനിധി ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കണമെന്നും   ശബരിമലയിൽ നടത്തിയ സ്വർണ്ണക്കൊള്ളയിൽ പങ്കാളികളായ മുഴുവൻ ആളുകളെയും തുറുങ്കിലടക്കണമെന്നും അവരുടെ സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടി നഷ്ടപ്പെട്ട സ്വണ്ണം തിരിച്ചു പിടിക്കണമെന്നും ബിജു ആവശ്യപ്പെട്ടു. ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട് ക്ഷേത്രഭരണം ഭക്തർക്ക് കൈമാറണമെന്നും തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ ഹൈന്ദവ ജനത പോരാട്ടത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 ലോകത്തിലുള്ള മുഴുവൻ ഹിന്ദുക്കൾക്കും നാണക്കേടുണ്ടാക്കിയ ശബരിമല കൊള്ളക്ക് കൂട്ടുനിന്ന കേരള സർക്കാരിനെതിരെ, ദേവസ്വം ബോർഡിനെതിരെ മഹാരാഷ്ട്ര അസംബ്ലിയിൽ പ്രമേയം അവതരിപ്പി പ്പിക്കാനുള്ള ശ്രമം നടത്തുമെന്ന് യോഗേഷ് സാലുങ്കേ അറിയിച്ചു.മുംബൈയിലെ എല്ലാ അയ്യപ്പ ക്ഷേത്രങ്ങളെയും കേന്ദ്രീകരിച്ച് ഒരു ബൃഹത്തായ ഒപ്പുശേഖരണം നടത്തി പ്രധാനമന്ത്രി, കേരള ഗവർണ്ണർ, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവർക്ക് ഈ ആവശ്യങ്ങൾ അടങ്ങിയ നിവേദനം  നൽകാൻ യോഗം തീരുമാനിച്ചു . കൂടാതെ മറ്റ്  ക്ഷേത്രക്കൊള്ളകൾക്കെതിരെ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട് .കേരളീയ ക്ഷേത്രപരിപാലന കേന്ദ്ര സമിതിപ്രതിനിധി വിനോദ് കാര്യപരിപാടികൾ നിയന്ത്രിച്ചു.