മലയാളസിനിമയിലെ ബഹുമുഖ പ്രതിഭയ്ക്ക് നാളെ നവിമുംബൈയുടെ ആദരവ്

മലയാളസിനിമയിലെ  ബഹുമുഖ പ്രതിഭയ്ക്ക്  നാളെ നവിമുംബൈയുടെ  ആദരവ്

നവി മുംബൈ: മലയാള സിനിമാലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് പ്രഗത്ഭ ഗാനരചയിതാവും സംവിധായകനുമായ  ശ്രീകുമാരൻ തമ്പിയെ , തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുന്നു. നാളെ നെരൂൾ ആഗ്രികോളി ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ പ്രമുഖവ്യവസായിയും  'ഇ.വി .ഗ്രൂപ്പി'ൻ്റെ   സാരഥിയുമായ   ഇ.വി. തോമസ് പുരസ്‌ക്കാരം സമ്മാനിക്കും. 'തരംഗി'ൻ്റെ   ഔദ്യോഗിക ഉദ്്ഘാടനകർമ്മം  ശ്രീകുമാരൻ തമ്പി  നിർവഹിക്കും .തുടർന്ന്  'ശ്രീകുമാരൻ തമ്പിഗാനങ്ങൾ'  കോർത്തിണക്കികൊണ്ടുള്ള 'രാഗതരംഗം' അരങ്ങേറും .

നവി മുംബൈയിലെ കലാ–സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങ്, ഭാവിയിൽ കലാമൂല്യമുള്ള പുതിയ പരിപാടികൾ മലയാളികൾക്ക് സമർപ്പിക്കുന്ന തരംഗിന്റെ തുടക്കമാകുമെന്നും കലാ–സാംസ്‌കാരിക രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികളെ കണ്ടെത്തി ഓരോ വർഷവും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകുമെന്നും സംഘാടകർ അറിയിച്ചു.

പ്രവാസജീവിതത്തിന്റെ യന്ത്രികതയും പിരിമുറുക്കങ്ങളും ചെറുക്കാൻ, കലാസ്നേഹികൾക്കും കലാകാരന്മാർക്കും കാണാനും സംവദിക്കാനും സൗഹൃദബന്ധം വളർത്താനും കഴിയുന്ന ഒരു സാംസ്‌കാരിക വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തരംഗിന്റെ പരിപാടികൾ മുന്നോട്ട് പോകുകയെന്നും  സംഘാടകർ കൂട്ടിചേർത്തു .മുംബൈയിലെ കലാ–സാംസ്‌കാരിക രംഗത്ത് പരിചിതമുഖങ്ങളായ വാസൻ വീരച്ചേരി, ശ്യാം ലാൽ , മഹേശ്വർ, വിനിൽ നളിനാക്ഷൻ, ജിതിൻ നായർ, വന്ദന വിജയ് എന്നിവരാണ് തരംഗ് ഇവന്റ്സ് & പ്രൊഡക്ഷൻസ് എന്ന സംരംഭത്തിന്റെ അണിയറശില്പികൾ.

വിവരങ്ങൾക്ക് :7738159911, 7738686944, 8089940304