എൻബിസിസിയുടെ 'സ്വരരാഗം' ഇന്ന് നവിമുംബൈയിൽ

എൻബിസിസിയുടെ 'സ്വരരാഗം' ഇന്ന് നവിമുംബൈയിൽ

മുംബൈ:  ന്യൂ ബോംബെ കൾച്ചറൽ സെന്റർ  സംഘടിപ്പിക്കുന്ന 'സ്വരരാഗം' ഇന്ന് വൈകുന്നേരം  6 മണിമുതൽ കോപ്പർഖൈരണെയിലെ ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഹാളിൽ നടക്കും.സെന്ററിൻ്റെ പ്രതിമാസപരിപാടിയായ  'പാട്ടുത്സവ'ത്തിൻ്റെ  ഭാഗമായാണ് ഗാനമേള 

 അരങ്ങേറുന്നത്.

എൻബിസിസിയുടെ സാംസ്കാരിക വിഭാഗം അവതരിപ്പിക്കുന്ന പരിപാടിയിൽ പ്രശസ്ത സംഗീതജ്ഞരും യുവപ്രതിഭകളും അണിനിരക്കും. പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ മധു നമ്പ്യാർ പരിപാടി ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി ചലച്ചിത്ര നടൻ ബാലൻ തൃപ്പൂണിത്തുറ (ബാലാജി)പങ്കെടുക്കും. യുവഗായകൻ സ്വരൂപ് രമേശ് നായർ വിശിഷ്ടാതിഥിയായിരിക്കും.