ഡോംബിവിലി കേരളീയ സമാജത്തിൽ സാഹിത്യസായാഹ്‌നം നടന്നു

ഡോംബിവിലി കേരളീയ സമാജത്തിൽ സാഹിത്യസായാഹ്‌നം നടന്നു

മുംബൈ: കേരളീയ സമാജം ഡോംബിവ്‌ലിയുടെ ജൂൺ മാസ  സാഹിത്യസായാഹ്നത്തിൽ അധ്യാപികയായ ജയശ്രീ സുരേഷ് രചിച്ച  കഥകളും കവിതകളും ചർച്ചചെയ്‌തു . സമാജം വൈസ് പ്രസിഡൻ്റ് എം. ബി. സുരേന്ദ്രൻനായർ  അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കലാസാംസ്കാരിക വിഭാഗം സെക്രട്ടറി കെ. കെ സുരേഷ് ബാബു സ്വാഗതം പറഞ്ഞു.

   സമാജം പ്രസിഡൻ്റ്  ഇ. പി. വാസു, ടി.കെ. രാജേന്ദ്രൻ, സി. എച്ച്. ബാലകൃഷ്ണക്കുറുപ്പ്, സുനിൽ കല്ലിക്കട, ടി.വി.കെ മൂർത്തി, മുത്തുകൃഷ്ണൻ, എം. എം രഘൂത്തമൻ, ആർ. നാരായണൻകുട്ടി, കളത്തൂർ വിനയൻ, രമേഷ് വാസു, ബിന്ദു പത്മനാഭൻ, ഡോ. പി. പി രാധാകൃഷ്ണൻ, ഇ.  ഹരീന്ദ്രനാഥ്, ജോർജ്ജ് സേവ്യർ, പി.  വിജയകുമാർ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.  ജയശ്രീ സുരേഷ് മറുപടിപ്രസംഗം നടത്തി.  സാഹിത്യസായാഹ്നം ചർച്ച നിയന്ത്രിച്ച കൺവീനർ ജോയ് ഗുരുവായൂർ സദസ്സിന്  നന്ദി പറഞ്ഞു.