എൻസിപി(ശരദ് പവാർ )മുംബൈ പ്രസിഡണ്ട് രാഖി ജാദവ് ബിജെപിയിൽ ചേർന്നു

എൻസിപി(ശരദ് പവാർ )മുംബൈ പ്രസിഡണ്ട് രാഖി ജാദവ് ബിജെപിയിൽ ചേർന്നു

മുംബൈ :എൻസിപി (ശരദ് പവാർ വിഭാഗം ) പൂനെ സിറ്റിഅധ്യക്ഷനും മുൻ പൂനെ മേയറുമായ പ്രശാന്ത്ജഗ്താപ് പാർട്ടി  വിട്ട് കോൺഗ്രസ്സിൽ ചേർന്ന ഞെട്ടൽ മാറുംമുമ്പ് പാർട്ടിയുടെ മുംബൈ അധ്യക്ഷ രാഖി ജാദവ്   എൻസിപി വിട്ട്  ബിജെപിയിൽ  ചേർന്നു.2017-ൽ അവിഭക്ത എൻസിപിയിൽ നിന്ന് ജാദവ് പ്രതിനിധീകരിച്ചിരുന്ന വാർഡ് നമ്പർ 131 (ഘട്കോപ്പർ) ൽ നിന്ന് 2026-ലെ ബിഎംസി തെരഞ്ഞെടുപ്പിൽ  ബിജെപി സീറ്റിൽ രാഖി ജാദവ് മത്സരിക്കും.ശിവസേന (യുബിടി), മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) എന്നീ സഖ്യം പാർട്ടിക്ക് 5 മുതൽ 10 വരെ സീറ്റുകൾ മാത്രം വാഗ്ദാനം ചെയ്തതിൽ രാഖി ജാദവ് അസ്വസ്ഥയായിരുന്നുവെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.  കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൻസിപി (എസ്പി)  30 സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു.

രാഖി ജാദവിന് മുമ്പ്, മുൻ കോർപ്പറേറ്റർ ധനഞ്ജയ് പിസാൽ, നേതാവ് മനീഷ് ദുബെ, ജനറൽ സെക്രട്ടറി അശോക് പഞ്ചാൽ എന്നിവരുൾപ്പെടെ മുംബൈയിൽ നിന്നുള്ള നിരവധി  ശരദ് പവാറിൻ്റെ   എൻസിപി   വിഭാഗം നേതാക്കൾ അജിത് പവാറിൻ്റെ  നേതൃത്വത്തിലുള്ള എൻസിപിയിൽ ചേരുന്നതിനായി പാർട്ടി വിട്ടിരുന്നു.

മഹാവികാസ് അഘാഡി (എംവിഎ) സർക്കാരിന്റെ കാലത്ത് നവാബ് മാലിക് അറസ്റ്റിലായതിനെത്തുടർന്നാണ്  അവിഭക്ത എൻസിപിയുടെ മുംബൈ മേധാവിയായി ജാദവിനെ നിയമിക്കുന്നത് . അജിത് പവാറിന്റെ കലാപത്തിനും പാർട്ടി പിളർപ്പിനും ശേഷവും അവർ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ തുടർന്നു.2024 ൽ ബിജെപി എംഎൽഎ പരാഗ് ഷായ്‌ക്കെതിരെ ജാദവ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 

കഴിഞ്ഞ ആഴ്ച, പൂനെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അജിത് പവാറിന്റെ എൻസിപിയുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചതിനെത്തുടർന്നാണ് പ്രശാന്ത്  ജഗ്താപ് പാർട്ടി വിട്ടത് .മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബിജെപി സഖ്യകക്ഷിയായ അജിത് പവാറുമായി കൈകോർക്കുന്നതിനെ അദ്ദേഹം എതിർത്തിരുന്നു.

ബിഎംസി തിരഞ്ഞെടുപ്പ് ജനുവരി 15 ന് നടക്കും, അടുത്ത ദിവസം ഫലം പ്രഖ്യാപിക്കും


Prashant Jagtap, president of the Pune unit of the Nationalist Congress Party (SP) and former mayor, joins the Congress in the presence of Maharashtra Pradesh Congress Committee president Harshwardhan Sapkal, Congress leader Vijay Wadettiwar and other party leaders, at Tilak Bhavan, in Mumbai, Friday, December 26, 2025