ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്കായി സൂപ്പര്‍ പരിശോധനയുമായി ഇന്ത്യന്‍ റെയില്‍വേ

ട്രെയിൻ യാത്രക്കാരുടെ സുരക്ഷയ്ക്കായി സൂപ്പര്‍ പരിശോധനയുമായി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷിതത്വം ശക്തമാക്കാനായി സൂപ്പര്‍ പരിശോധനയുമായി ഇന്ത്യന്‍ റെയില്‍വേ. ഫീല്‍ഡ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധനകളുടെ ഗുണമേന്‍മ പരിശോധിക്കല്‍. പോരായ്‌മകള്‍ കണ്ടെത്തല്‍, അറ്റകുറ്റപ്പണികളിലെ വീഴ്‌ചകള്‍ പരിശോധിക്കല്‍ എന്നിവയാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്.പ്രതിമാസം കുറഞ്ഞത് അഞ്ച് പരിശോധനകളെങ്കിലും ഓരോ പോയിന്‍റിലും ക്രോസിങുകളിലും നടത്തിയിരിക്കണമെന്നാണ് വ്യവസ്ഥ. നേരത്തെ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ എന്തെങ്കിലും പോരായ്‌മകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ് പുതിയ പരിശോധന. ഇവരുടെ പരിശോധനകളുടെയും അറ്റകുറ്റപ്പണികളുടെയും ഗുണമേന്‍മ പരിശോധിക്കലും ലക്ഷ്യമാണെന്നും റെയില്‍വേയുടെ ഉത്തരവില്‍ പറയുന്നു.

മിന്നല്‍ പരിശോധനകളായി ആകും ഇവ നടത്തുക. പോയിന്‍റുകളിലും ക്രോസിങുകളിലും പരിശോധന നടത്തിയ ശേഷം നിര്‍ദ്ദിഷ്‌ട ഉദ്യോഗസ്ഥര്‍ അനുബന്ധ പരിശോധനകളും നടത്തും. ട്രാക്ക് അനലിസ്റ്റിക് സെല്‍ ആയിരിക്കും ഇത്തരം പരിശോധനകള്‍ നടത്തുക. ഇത്തരം പരിശോധനകളും ശരിയാക്കലുകളും മൊത്തം അറ്റകുറ്റപ്പണി സംവിധാനത്തെ ശാക്തീകരിക്കാന്‍ സഹായിക്കുമെന്നും റെയില്‍വേ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.ട്രാക്ക് അനലിറ്റിക്കല്‍ സെല്‍ നടത്തുന്ന പരിശോധനയുടെ റിപ്പോര്‍ട്ട് സീനിയര്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ക്ക് സമര്‍പ്പിക്കും. ഇതിന്‍റെ ഒരു പകര്‍പ്പ് നിര്‍ദ്ദിഷ്‌ട സീനിയര്‍ ഡിഇഎന്നിനും നല്‍കും. നടത്തിയ പരിശോധനകളുടെയും കണ്ടെത്തിയ വീഴ്‌ചകളുടെയും വിശദമായ റിപ്പോര്‍ട്ട് ഇതിലുണ്ടാകും. നേരത്തെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളുടെ വിശദാംശങ്ങളുമുണ്ടാകും.

മാസങ്ങള്‍ക്ക് മുമ്പാണ് റെയില്‍വേ ടിഎസി രൂപീകരിച്ചത്. അറ്റക്കുറ്റപ്പണികളുടെ ആസൂത്രണം മെച്ചപ്പെടുത്തുക, ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിച്ച് സുരക്ഷാ നിരീക്ഷണം ശക്തമാക്കുക,മെച്ചപ്പെട്ട സുരക്ഷാ ആസൂത്രണം എന്നീ ലക്ഷ്യങ്ങളോടെയാണ് ഇത് സ്ഥാപിച്ചത്. ഫീല്‍ഡ് ഉദ്യോഗസ്ഥരെ സഹായിക്കുക എന്നതാണ് ഇതിന്‍റെ പ്രാഥമിക ഉദ്ദേശ്യം.

ഇക്കൊല്ലം ഇന്ത്യന്‍ റെയില്‍വേ 90 കിലോമീറ്റര്‍ പുതിയ പാത കമ്മീഷന്‍ ചെയ്‌തു. സുരക്ഷയും വേഗതയും സുഖപ്രദമായ യാത്രയും ലക്ഷ്യം വച്ച് നിലവിലുള്ള ട്രാക്കുകളുടെ സുരക്ഷ ഉറപ്പാക്കാനായി പുതിയ ട്രാക്കുകള്‍ ഇട്ടു.

സുരക്ഷാ നിരീക്ഷണം:

  • നിരന്തരം സുരക്ഷാ വിവരങ്ങള്‍ ടിഎംഎസ് വഴി ശേഖരിക്കുക
  • പ്രശ്‌നങ്ങള്‍ തിരിച്ചറിയുക, നിര്‍ദ്ദിഷ്‌ട ഉദ്യോഗസ്ഥര്‍ക്ക് പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുക
  • പൂര്‍ത്തിയാകും വരെ ഓരോതലത്തിലും പ്രശ്‌ന പരിഹാരം വിലയിരുത്തുക.
  • സിപിഡിമാരുടെയും ടിഎംഎസുകളുടെയും എന്‍ ആറുകളുടെയും കീഴില്‍ കാഴ്‌ചപ്പാടുകളും കണ്ടെത്തലുകളും ഡിവിഷണല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക.
  • ഫീല്‍ഡ് ജീവനക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങളുടെ ഫോളോ അപ് ചെയ്യുക, സമയബന്ധിതമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നുവെന്ന് ഉറപ്പാക്കുക.

സൂപ്പര്‍ ചെക്കിന്‍റെ ലക്ഷ്യങ്ങള്‍:

യാത്രികരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുക, ട്രെയിന്‍ യാത്രയില്‍ അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കുക

ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ അറ്റകുറ്റപ്പണികളുടെ ഗുണമേന്‍മ പരിശോധിക്കുക

പോരായ്‌മകളും വീഴ്‌ചകളും തിരിച്ചറിയുക

ഉത്തരവാദിത്തങ്ങള്‍

പ്രതിമാസം അഞ്ച് പോയിന്‍റുകളും ക്രോസിങ്ങുകളുമെങ്കിലും നിര്‍ബന്ധമായും പരിശോധിക്കുക

പരിശോധനകള്‍ മിന്നല്‍പരിശോധനകളാക്കുക

പോയിന്‍റുകളും ക്രോസിങുകളും ഊന്നല്‍ നല്‍കിയുള്ള പരിശോധനകള്‍ നടത്തുക.

നിര്‍ദ്ദിഷ്‌ട വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ക്ക് ശേഷം സൂപ്പര്‍ പരിശോധനകള്‍ നടത്തുക.

പുതുക്കി പണിയലുകള്‍ :

പുതിയ റെയിലുകള്‍ ഉപയോഗിച്ച് 6880 കിലോമീറ്റര്‍ ട്രാക്ക് 2025ല്‍ പുതുക്കിപ്പണിതു. 7051 കിലോമീറ്റര്‍ ട്രാക്ക് പൂര്‍ണമായും പുതുക്കി.

അപ്ഗ്രേഡ് ചെയ്‌തതും മെച്ചപ്പെടുത്തിയതുമായ ട്രാക്കുകള്‍:

റെയില്‍വേ രേഖകള്‍ പ്രകാരം കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ റെയില്‍പ്പാതകളുടെ മെച്ചപ്പെടുത്തലും ഉയര്‍ത്തലും വലിയ വേഗത്തില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ട്രാക്കുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ട്രാക്കുകള്‍ ഉയര്‍ത്താന്‍ ഇന്ത്യന്‍ റെയില്‍വേ സ്വീകരിച്ച നടപടികള്‍

  • 60 കിലോഗ്രാം, 90 അള്‍ട്ടിമേറ്റ് ടെന്‍സിലെ സ്‌ട്രെഗ്‌ത് (യുടിഎസ്), ഇലാസ്റ്റിക് ഫാസ്റ്റനിങ് സംവിധാനമുള്ള വിശാലവും ഭാരമേറിയതുമായ പ്രീ സ്‌ട്രെസ്‌ഡ് കോണ്‍ക്രീറ്റ് സ്ലീപ്പറുകള്‍(പിഎസ്‌സി)ഫാനിന്‍റെ ആകൃതിയിലുള്ള പിഎസ്‌സി സ്ലീപ്പറുകള്‍, പ്രാഥമിക ട്രാക്ക് പുതുക്കലില്‍ ഗിര്‍ഡര്‍ ലാങ്ങളില്‍ സ്റ്റീല്‍ ചാനലുകള്‍, എച്ച് ബീം സ്ലീപ്പറുകളും ഉപയോഗിച്ചു.
  • ഘനമേറിയ വെബ് സ്വിച്ചുകളും വെല്‍ഡ് ചെയ്യാനാകുന്ന സിഎംഎസ് ക്രോസിങുകളും ഉപയോഗിച്ചു.
  • കൂട്ടിയിണക്കുന്ന ഇടങ്ങളില്‍ വെല്‍ഡിങ് കുറയ്ക്കാനായി 130 മീറ്റര്‍, 260 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാനലുകള്‍ ഉപയോഗിക്കപ്പെട്ടു. ഇതിലൂടെ സുരക്ഷിതത്വും മെച്ചപ്പെടുത്താനായി.
  • ഘനമേറിയ വെബ്‌ സ്വിച്ച് വിപുലപ്പെടുത്തലും പരമ്പരാഗത രീതിയില്‍ നിന്ന് മാറിയുള്ള ജോയിന്‍റുകളും, മെച്ചപ്പെട്ട എസ് ഇജെകളും ഉപയോഗിച്ചു.
  • മെച്ചപ്പെട്ട വെല്‍ഡിങ് സാങ്കേതികത സ്വീകരിച്ചു.