നീറ്റ്-യുജി പുനഃപരീക്ഷ: ഫിസിക്സ് ചോദ്യപേപ്പറിൽ പിഴവുകൾകണ്ടെത്തി

നീറ്റ്-യുജി പുനഃപരീക്ഷ: ഫിസിക്സ് ചോദ്യപേപ്പറിൽ പിഴവുകൾകണ്ടെത്തി

ന്യൂഡൽഹി: വിജയകരമായി പൂർത്തിയായ നീറ്റ്-യുജി പുനഃപരീക്ഷ വിവാദത്തിലേക്ക്. ഫിസിക്സ് ചോദ്യപേപ്പറിൽ രണ്ട് ചോദ്യങ്ങൾക്ക് ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതാണ് പുതിയ പ്രശ്നം. ഇതിൽ ഒരു ചോദ്യത്തിന് ശരിയായ ഉത്തരമില്ലാത്തതിനാൽ എൻ.ടി.എ അത് ഒഴിവാക്കാൻ തീരുമാനിച്ചു. ഇതോടെ പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും നാല് ബോണസ് മാർക്ക് ലഭിക്കും.

വിഷയ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഫിസിക്സ് ചോദ്യപേപ്പറിലെ രണ്ട് ചോദ്യങ്ങളാണ് തെറ്റായി കണ്ടെത്തിയത്. ഒരു ചോദ്യത്തിന് നൽകിയിരിക്കുന്ന നാല് ഓപ്ഷനുകളും തെറ്റാണ്. അടുത്ത ചോദ്യത്തിന് നൽകിയിരിക്കുന്ന ഉത്തരങ്ങളിൽ 3, 4 എന്നീ ഓപ്ഷനുകൾ ശരിയാണ്. രണ്ട് ഉത്തരങ്ങളും ശരിയായി പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.

ആകെ 180 ചോദ്യങ്ങളുള്ള പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങൾക്കായി 45 ചോദ്യങ്ങൾ വീതമാണ് ഉണ്ടായിരുന്നത്. ആകെ 720 മാർക്കിലേക്കാണ് പരീക്ഷ നടന്നത്. നേരത്തെ നടന്ന പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് വൻ പ്രതിഷേധങ്ങൾക്കിടയിലാണ് പുനഃപരീക്ഷ നടത്തിയത്.

https://www.worldm.news/national/has-credibility-been-lost--31986