ന്യു മാഹി ഇരട്ടക്കൊലക്കേസ് : 16പ്രതികളേയും കോടതി വെറുതെ വിട്ടു

കണ്ണൂർ: കണ്ണൂർ ന്യൂ മാഹിയിൽ 2010ൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലെ എല്ലാപ്രതികളേയും തലശ്ശേരി കോടതിവെറുതെ വിട്ടു . ടിപി കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും ഈ കേസിൽ രണ്ടും നാലും പ്രതികളാണ്. വിജിത്ത്, ഷിനോജ് എന്നീ ആർഎസ്എസ് പ്രവർത്തകരെ 2010 മെയ് 28ന് ന്യൂ മാഹിയിൽ ബോംബെറിഞ്ഞു വെട്ടിക്കൊല്ലുകയായിരുന്നു. കോടതിയിൽ ഹാജരായി മടങ്ങുമ്പോഴായിരുന്നു അക്രമം. പ്രതികളായ 16 പേരെയും മതിയായ തെളിവുകളില്ലാ എന്ന കണ്ടെത്തലിലാണ് കോടതി വെറുതെ വിട്ടത് .