മരുമകളെ മുറിയില്‍ പൂട്ടിയിട്ട ശേഷം പീഡിപ്പിച്ചു; റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍

മരുമകളെ മുറിയില്‍ പൂട്ടിയിട്ട ശേഷം പീഡിപ്പിച്ചു;  റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍

ലഖ്നൗ: മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ മുതിര്‍ന്ന റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍. 58 കാരനായ മുകേഷ് കുമാര്‍ തിവാരിയാണ് അറസ്റ്റിലായത്. ഇയാള്‍ മാസങ്ങളായി ഒളിവിലായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ  അടിസ്ഥാനത്തില്‍ അലംബാഗിലെ കാര്യേജ് റിപ്പയര്‍ വര്‍ക്ക്ഷോപ്പിന് സമീപത്തു നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.റെയില്‍വേയില്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറാണ് പ്രതി.2023 നവംബറിലാണ് മുകേഷിന്റെ മകന്‍ അഭിഷേക് തിവാരിയെ യുവതി വിവാഹം കഴിച്ചത്. താമസിയാതെ, സ്ത്രീധനത്തിൻ്റെ  പേരില്‍ പീഡനം തുടങ്ങി. ഭര്‍തൃവീട്ടില്‍ വെച്ച് ശാരീരികമായി ആക്രമിക്കപ്പെട്ടു. തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിയെന്നും അവര്‍ ആരോപിച്ചു. 2024 ഏപ്രില്‍ മുതല്‍ ഭര്‍തൃ പിതാവ് തന്നെ മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തുവെന്നും മൂന്ന് ദിവസം ഒരു മുറിയില്‍ ബന്ദിയാക്കിവെച്ചതായും തുടര്‍ച്ചയായ പീഡനത്തിന് ഇരയായതായും സ്ത്രീ ആരോപിച്ചു. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയും രക്ഷപ്പെടുത്തുകയുമായിരുന്നു.വിവാഹ രാത്രിയില്‍ നടന്ന പാര്‍ട്ടിക്കിടെ ഭര്‍തൃസഹോദരിമാര്‍ തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തുവെന്ന ആരോപണവും  യുവതി പരാതിയില്‍ പറയുന്നുണ്ട്