"റയിൽവേ റിസർവേഷനിൽ മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ഇളവ് പുന:സ്ഥാപിക്കണം": കെസിഎസ്

മുംബൈ :റയിൽവേ റിസർവേഷനിൽ മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ഇളവ് പുന:സ്ഥാപിക്കണംഎന്നാവശ്യപ്പെട്ടുകൊണ്ട് 'കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ -റായ്ഗഡ്(കെ.സി.എസ് ) ' ഇന്ത്യൻ പ്രസിഡന്റ്/ പ്രധാനമന്ത്രി/ റയിൽവേ മിനിസ്റ്റർ/ റയിൽവേ ബോർഡ് ചെയർമാൻ/ എന്നിവർക്ക് നിവേദനം സമർപ്പിച്ചു.കോവിഡ് കാലത്ത് സർവീസ് നടത്തിയിരുന്നതെല്ലാം പ്രത്യേക ട്രയിനുകളായിരുന്നു . അതിൽ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന മുതിർന്ന പൗരന്മാർക്കായുള്ള ഇളവ് കിട്ടിയിരുന്നില്ല. കോവിഡ് മഹാമാരിക്കു ശേഷം എല്ലാ തീവണ്ടികളും സാധാരണ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങിയെങ്കിലും, റെയിൽവേ, മുതിർന്ന പൗരന്മാർക്ക് നൽകിവന്നിരുന്ന ആ ഇളവ് പുനസ്ഥാപിച്ചിട്ടില്ല . ഇത് പുനരാരംഭിക്കാൻ വേണ്ട നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് കെ.സി.എസ്. നിവേദനം സമർപ്പിച്ചിരിക്കുന്നത് . ഇനിയും സർക്കാറിൻ്റെ ഭാഗത്തു നിന്നും ഈ വിഷയത്തിൽ ഒരു നടപടിയും ഉണ്ടായില്ലെങ്കിൽ പൻവേൽ റെയിൽവേ സ്റ്റേഷനിൽ ധർണ നടത്താനാണ് കെസിഎസ്ൻ്റെ തീരുമാനമെന്ന് പ്രസിഡന്റ് മനോജ് കുമാർ എം.എസ് (996737424), സെക്രട്ടറി മുരളി കെ.നായർ( 932492913)എന്നിവരറിയിച്ചു .