പലാവ സിറ്റി- കാസാറിയോ- 'റിയോ മലയാളി അസ്സോസിയേഷൻ' ഓണം ആഘോഷിച്ചു
മുംബൈ : ഡോംബിവ്‌ലി ഈസ്റ്റ്, പലാവ സിറ്റി- (ലോധ) കാസാറിയോയിലെ മലയാളി കൂട്ടായ്മയായ റിയോ മലയാളി അസ്സോസിയേഷൻ്റെ ഓണാഘോഷം പലവാ സിറ്റിയിലെ കാസാറിയോ മെയിൻ ക്ളബ്ബ് ഹൗസ്ൽ വെച്ച് നടന്നു .ഹോളി ഏഞ്ചൽസ് സ്‌കൂൾ ആൻഡ് ജൂനിയർ കോളേജ് സ്ഥാപകനും ഡയറക്റ്റ്റും, വേൾഡ് മലയാളി ഫെഡറേഷൻ - മഹാരാഷ്ട്ര കൗൺസിൽ രക്ഷാധികാരിയുമായ ഡോ.ഉമ്മൻഡേവിഡ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ഉദ്ഘാടന പ്രസംഗത്തിൽ ഓണം ആഘോഷിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി സംസാരിച്ച അദ്ദേഹം പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും മലയാളികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും ഒരു സമൂഹമായി ഒന്നിച്ചുചേരുന്നതിൻ്റെയും പ്രാധാന്യത്തെക്കുറിച്ചും ഓർമ്മപ്പെടുത്തി. പുരുഷന്മാരുടെ ശക്തമായ പിന്തുണയോടെ സ്ത്രീകൾ നയിക്കുന്ന ആദ്യത്തെ മലയാളി അസോസിയേഷനെന്നു സംഘടനയെ വിശേഷിപ്പിച്ച് , അഭിനന്ദിച്ച ഉമ്മൻഡേവിഡ് ലിംഗ വ്യത്യാസങ്ങൾക്കപ്പുറം ഐക്യത്തിന്റെയും ടീം വർക്കിന്റെയും യഥാർത്ഥ ഉദാഹരണമായി സംഘടനയുടെ ഓണാഘോഷത്തെ വിലയിരുത്തി.എല്ലാ അംഗങ്ങളുടെയും പരിശ്രമത്തെയും ഉത്സാഹത്തെയും അദ്ദേഹം പ്രശംസിച്ചു. അസോസിയേഷനെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരണമെന്നും അദ്ദേഹം ഉപദേശിച്ചു.അസ്സോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ,സമ്മാന വിതരണം ,ഓണസദ്യയുമുണ്ടായിരുന്നു. ദീപ്തി നായർ,സ്വപ്ന സിൻഹ,രഞ്ജിത നായർ,ദിവ്യ നായർ,സൗമ്യ വിനീത് ,രമ്യ തരുൺ, ലിങ്ക് രാജേന്ദ്രൻ,ഗണേഷ് നായർ,രഞ്ജിത്ത് നായർ,ഗിരീഷ് ,ദിവ്യ സതീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വ൦ നൽകി.




