ശബരിമല സ്വർണ്ണക്കവർച്ച:കേസിൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

ശബരിമല സ്വർണ്ണക്കവർച്ച:കേസിൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

എറണാകുളം: ശബരിമല സ്വർണ്ണക്കവർച്ച  . പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരമാണ് നടപടി. മെയ് 18 വരെയാണ് സമയം അനുവദിച്ചത്.സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ ജംഷഡ്‌പൂർ ലാബിൽ പരിശോധനക്ക് അയച്ചതിൻ്റെ ഫലം ഏപ്രിൽ അവസാനമേ ലഭിക്കൂയെന്ന് എസ്.ഐ.ടി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചത്. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. കേസിൽ ഇതുവരെ 385 സാക്ഷികളുടെ മൊഴി 'രേഖപ്പെടുത്തിയെന്ന് എസ്.ഐ.ടി അറിയിച്ചു. 2025 ലെ ദ്വാരപാലക സ്വർണപാളിക്കടത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു. കൊടിമര പുനഃപ്രതിഷ്‌ഠയിലുംവിജിലൻസ് അന്വേഷണം തൃപ്‌തികരമെന്ന് കോടതി വ്യക്തമാക്കി.

ദേവസ്വം രേഖകളിലും മഹസറിലും 412 ഗ്രാം സ്വർണ്ണമാണ് ലഭിച്ചതെന്നാണ് രേഖപ്പെടുത്തിയിരുന്നത്.പക്ഷേ സംഭാവന നൽകിയരുടെ മൊഴികൾ പ്രകാരം ആകെ സ്വർണ്ണത്തിന്‍റെ അളവ് 300 ഗ്രാമെന്നും വിജിലൻസ് റിപ്പോർട്ട് നൽകി. ശബരിമല കൊടിമര പുനഃപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ അവസാനിപ്പിച്ചു .