ബേലാപ്പൂരിൽ നാളെ മഹാസന്യാസി സംഗമം

മുംബൈ : സിബിഡി ബേലാപ്പൂർ ശ്രീ അയ്യപ്പ സേവാസംഘത്തിൻ്റെ നാല്പതാമത് മണ്ഡല-മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നാളെ വൈകുന്നേരം 5 മണിക്ക് മഹാസന്യാസി സംഗമം നടക്കും. വൈകുന്നേരം സെക്ട്ടർ 8 ലുള്ള സായിബാബ മന്ദിറിൽ നിന്നും ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ ഘോഷയാത്രയായി യജ്ഞാചാര്യന്മാരേയും സന്യാസിമാരേയും സിബിഡി ബേലാപ്പൂർ ശ്രീ അയ്യപ്പക്ഷേതത്തിലേയ്ക്ക് (പ്ലോട്ട് നമ്പർ -18എ ,സെക്റ്റർ 8ബി ) ആനയിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആനന്ദവനം ഭാരതി മഹാരാജ് (ജുനാ അഖണ്ഡ മഹാ മണ്ഡേലശ്വർ -വാരണാസി )സ്വാമി കൃഷ്ണാന്ദസരസ്വതി (ശ്രീരാമദാസാ ആശ്രമം , ബദലാപൂർ ) സ്വാമി ശിവസ്വരൂപാനന്ദ (ശിവഗിരിമഠം ,വർക്കല)ദേവിസംഗമേശാനന്ദ സരസ്വതി(ശ്രീരുദ്രപീഠം ,തൃശൂർ) സ്വാമി ഉദിത്‌ചൈതന്യ (ഭാഗവതം വില്ലേജ് ,ട്രസ്റ്റ് ,കേരളം )സ്വാമി ശ്രീ ഭരതാനന്ദ് സരസ്വതി മഹാരാജ്(പാൽഘർ ),സ്വാമി ഉജ്ജ്വൽ ദാ സ്‌ജി,ഹരേ രാമാ ഹരേ കൃഷ്ണ,ജൂഹു ) എന്നീ സന്യാസിമാർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് :എ.ദാമോദരൻ പിള്ള (9869687700 ),ജയകുമാർ കെ നായർ (9321271442 )
