Keralam
പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. കണ്ണൂർ, തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. 50,000 രൂപ മുതൽ 5,00,000 രൂപ വരെയാണ് ഈ പദ്ധതി പ്രകാരം വായ്പയായി ലഭിക്കുക.
കുടുംബ വാർഷിക വരുമാനം 5,00,000 രൂപയിൽ താഴെയുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതിയുടെ ഭാഗമാകാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്:
0497 2705036, 9400068513.