"ശ്വേത മേനോൻ, രമേഷ് പിഷാരടിയോട് കാണിച്ചത് കടുത്ത വിശ്വാസവഞ്ചന": ബീന ആന്റണി

"ശ്വേത മേനോൻ, രമേഷ് പിഷാരടിയോട് കാണിച്ചത് കടുത്ത വിശ്വാസവഞ്ചന": ബീന ആന്റണി

‘അമ്മ’ വിഷയത്തിൽ  രമേഷ് പിഷാരടിയെ മോശം രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ച ശ്വേത മേനോൻ്റെ  നിലപാടിനെതിരെ നടി ബീന ആന്റണി ഏറ്റവും അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സ്വകാര്യ സംഭാഷണങ്ങൾ പുറത്തുവിട്ടതിലൂടെ പിഷാരടിയെപ്പോലെ രാഷ്ട്രീയമായി ഉയർന്ന ഇമേജുള്ള ഒരു വ്യക്തിയെ വേദനിപ്പിച്ചത് വലിയ വിശ്വാസവഞ്ചനയാണെന്ന് ബീന ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി. പിഷാരടി ജയിച്ചപ്പോൾ സന്തോഷം പങ്കുവെച്ച് കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന ചിത്രം വരെ പുറത്തുവിട്ടവർ തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും താരം പറഞ്ഞു.സംഘടന കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സഹായിക്കാൻ എത്തിയ വ്യക്തിയാണ് പിഷാരടി. അദ്ദേഹത്തെ ഇത്തരമൊരു മോശം അവസ്ഥയിലേക്ക് തള്ളിവിട്ട ശ്വേതയുടെ പ്രവർത്തിയിൽ താൻ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ബീന ആന്റണി പറഞ്ഞു. കൂടാതെ, ഭരണസമിതി രാജിവെച്ച ശേഷം വീണ്ടും താൻ രാജിവെച്ചിട്ടില്ലെന്നും സമിതി തുടരുമെന്നും ശ്വേത ഇപ്പോൾ പറയുന്നത് യാതൊരു അർത്ഥവുമില്ലാത്ത കാര്യമാണെന്നും, ഇത്തരമൊരു നിലപാട് വിശ്വാസ്യതയെ വീണ്ടും തകർക്കുകയേ ഉള്ളൂവെന്നും താരം കൂട്ടിച്ചേർത്തു.‘അമ്മ’ എന്ന സംഘടനയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുതിർന്ന താരങ്ങൾ മുൻകൈ എടുത്ത് രംഗത്തിറങ്ങണമെന്നും ബീന ആന്റണി അഭ്യർത്ഥിച്ചു. കലാകാരന്മാരെ സംബന്ധിച്ചിടത്തോളം നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന സംഘടനയാണ് ‘അമ്മ’. നിലവിൽ നടക്കുന്ന വാക്കുതർക്കങ്ങളും ചേരിതിരിവും സംഘടനയുടെ ഭാവിയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്നും ബീന ആന്റണി വീഡിയോയിൽ പങ്കുവെച്ചു.