എസ്എൻഡിപി മലഡ്-ഗോരഗാവ് യോഗം വനിതാ സംഘം യുണിറ്റിന് പുതിയ ഭാരവാഹികൾ

മുംബൈ : ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മലഡ്-ഗോരഗാവ് ശാഖായോഗത്തിൻ്റെ വാർഷിക പൊതുയോഗത്തിൽ വനിതാ സംഘം യുണിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.വനിതാ സംഘം യുണിറ്റ് പ്രസിഡൻ്റ് ബേബി സുബ്രഹ്മണ്യൻ ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വരവ് ചിലവ് കണക്കുകൾ അവതരണം, പ്രവർത്തന റിപ്പോർട്ട്, ബഡ്ജറ്റ്,മുൻ വാർഷിക പൊതുയോഗ മിനിറ്റ്സ് അവതരണം, ഭരണ സമിതി അംഗങ്ങളെ തെരെഞ്ഞെടുപ്പ് എന്നിവ മുഖ്യ അജണ്ട ആയിരുന്നു 2026-2028 കാലയളവിലേയ്ക്കുള്ള വനിതാ സംഘം യുണിറ്റിൻ്റെ പുതിയ ഭരണ സമിതിയിൽ സബിത പ്രദീപ് കുമാർ (പ്രസിഡൻ്റ്), സുകന്യ സുകുമാരൻ (വൈസ് പ്രസിഡൻ്റ്), പങ്കജം അശോകൻ (സെകട്ടറി), അനില ഗോപി (ഖജാൻജി) എന്നിവരേയും ബേബി സുബ്രഹമബ്യൻ, സുജാത ചന്ദ്രൻ, അനില മുരളി, വിനോദിനി ശ്രിനിവാസൻ, സിബി രാധാക്യഷ്ണൻഎന്നിവരേ കമ്മിറ്റി അംഗങ്ങളായും മണിമോൾ യശോദരൻ, ഷിജി പ്രസാദ്, ലിജി ഷിബു എന്നിവരേ യൂണിയൻ പൊതുയോഗ പ്രതിനിധികളായും തെരഞ്ഞെടത്തു .
വനിതാ സംഘം യൂണിയൻ പ്രസിഡൻറ് സുമ രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് ബീനാ സുനിൽ കുമാർ, സെക്രട്ടറി ശോഭന വാസുദേവൻ,ട്രഷറർ ഷിജി ശിവദാസൻ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
https://www.worldm.news/mumbai/new-office-bearers-for-sndp--31499