രജതജൂബിലി ആഘോഷത്തിനൊരുങ്ങി, എസ്എൻഡിപി നെരൂൾ ശാഖ

നവി മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം മുംബൈ-താനെ യുണിയനിൽപെട്ട നെരൂൾ ശാഖാ യോഗത്തിൻ്റെ രജതജൂബിലി ആഘോഷം നവംബർ 8 ന്,വൈകുന്നേരം ഏഴുമണിമുതൽ നെരൂളിലെ തേർണ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ശാഖാ പ്രസിഡന്റ് എ.ആർ.ശശിധരൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിന് ശേഷം കോഴിക്കോട് സങ്കീർത്തന ഒരുക്കുന്ന "പറന്നുയരാനൊരു ചിറക്" എന്ന സാമൂഹ്യ സംഗീത നാടകം അരങ്ങേറും.കേരളസംഗീത നാടക അക്കാദമിസംഘടിപ്പിച്ച പ്രഫഷണൽ നാടകമത്സരത്തിൽ മികച്ച രണ്ടാമത്തെ നാടകം,രണ്ടാമത്തെ സംവിധായകൻ,മികച്ച നടി- സംഗീതം - ഗായകൻ എന്നീ അഞ്ചു അവാർഡുകളും നൂറിൽപരം പ്രാദേശിക പുരസ്‌ക്കാരങ്ങളും ഈ നാടകം നേടിയിട്ടുണ്ട്.
രണ്ടരപതിറ്റാണ്ടായി സാമൂഹികവും സാമുദായികവുമായ സേവന - ക്ഷേമ പ്രവർത്തനങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള നെരൂൾ എസ്എൻഡിപി ശാഖാ യോഗം കലാ,സാംസ്‌കാരിക രംഗത്തും ആതുര- വിദ്യാഭ്യാസ മേഖലകളിലും വളരെ വിലപ്പെട്ട സംഭാവനകൾ നൽകാൻ കഴിഞ്ഞിട്ടുള്ള ഒരു മാതൃക ശാഖയാണ് . നവം: 8 ശനിയാഴ്ച്ച നടക്കുന്ന രജതജൂബിലി ആഘോഷത്തിൽ യൂണിയൻ ഭാരവാഹികളും ,കലാസാംസ്‌കാരിക,സാമുദായിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ശാഖാ സെക്രട്ടറി രതീഷ് ബാബു (98211 95381) അറിയിച്ചു.
