മന്ദിരസമിതി മീരാറോഡ് ഗുരുസെന്റർ വാർഷികം : ഡോ. എം. എം. ബഷീർ മുഖ്യാതിഥി

മീരാറോഡ്: ശ്രീനാരായണമ മന്ദിരസമിതി മീരാറോഡ് ഗുരുസെന്ററിന്റെ പതിനഞ്ചാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം 25 , 26 തീയതികളിൽ നടത്തുമെന്ന് യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ അറിയിച്ചു.
25 നു രാവിലെ 5 .45 നു ഗണപതി ഹോമം, 6 .30 ഉഷ:പൂജ, 7 .30 നു പതാകഉയർത്തൽ . 8 നു ഗുരുദേവഭാഗവത പാരായണം, 10 .30 സര്വൈശ്വര്യ പൂജ, 12 നു ഉച്ച പൂജ, 12 .30 നു അമൃത ഭോജനം, 2 മുതൽ 4 വരെ കലാപരിപാടികൾ, തുടർന്ന് സാംസ്കാരിക സമ്മേളനം. സമിതി പ്രസിഡണ്ട് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. ഡോക്ടർ എം. എം. ബഷീർ മുഖ്യാതിഥിയായിരിക്കും. എൻ . മോഹൻദാസ്, എസ്. ചന്ദ്രബാബു, ഒ. കെ. പ്രസാദ്, വി. വി. ചന്ദ്രൻ, വി.എൻ. അനിൽകുമാർ, കെ. ഉണ്ണികൃഷ്ണൻ, സുമിൻ സോമൻ എന്നിവർ പ്രസംഗിക്കും.
9 മുതൽ ദീപാലംകൃതമായ ദീപാരാധന, ദീപക്കാഴ്ച, പ്രാസാദ ശുദ്ധി, അത്താഴപൂജ, 7 .30 മുതൽ കലാപരിപാടികൾ തുടരും. 8 .30 നു മഹാപ്രസാദം. 26 നു പതിവുപൂജകൾക്കുശേഷം 10 .30 നു കലശാഭിഷേകം, പറനിറയ്‌ക്കൽ, ഉച്ചപൂജ, അമൃതഭോജനം. 5 .30 നു മീരാറോഡ് അയ്യപ്പക്ഷേത്രത്തിൽ നിന്ന് ഗുരുസെന്ററിലേക്കു ഗുരുദേവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര. 8 .30 നു ദീപാരാധന, 9 നു അത്താഴപൂജ, സമൂഹാരാധന. 9 .30 നു മഹാപ്രസാദം.
ഫോൺ: 9892884522 .