ഇന്ത്യ-ഇയു കരാറിന് പിന്നാലെ വമ്പൻ തിരിച്ചു വരവ് നടത്തി ഓഹരി വിപണി

ഇന്ത്യ-ഇയു കരാറിന് പിന്നാലെ വമ്പൻ തിരിച്ചു വരവ് നടത്തി ഓഹരി വിപണി

മുംബൈ: ഇന്ത്യൻ വിപണിയിൽ കുതിച്ച് ഉയർന്ന് സെൻസെക്‌സും നിഫ്റ്റിയും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൻ്റെ പശ്ചാത്തലത്തിലാണ് സെൻസെക്‌സും നിഫ്റ്റിയും കരുത്താർജ്ജിച്ചത്. ആദ്യ വ്യാപാരത്തിൽ തന്നെ ബിഎസ്ഇ സെൻസെക്‌സ് 646.49 പോയിൻ്റ് ഉയർന്ന് 82,503.97 ആയി. 50 ഓഹരികളുള്ള എൻഎസ്ഇ നിഫ്റ്റി 196.7 പോയിൻ്റ് ഉയർന്ന് 25,372.10 ആയി.ആക്‌സിസ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എൻ‌ടി‌പി‌സി, ഭാരത് ഇലക്ട്രോണിക്‌സ്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, ബജാജ് ഫിനാൻസ് എന്നീ 30 സെൻസെക്‌സ് കമ്പനികളാണ് നേട്ടമുണ്ടാക്കിയത്. യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 99 ശതമാനം തീരുവ കുറയ്ക്കുമെന്നാണ് വിദഗ്‌ധ അഭിപ്രായം.ഇന്ത്യയും യൂറോപ്യൻ യൂണിയനും വ്യാപാര കരാറിൽ ഒപ്പുവച്ചതിന് പിന്നാലെയുള്ള വിപണി നേട്ടം ഏഷ്യൻ പെയിൻ്റ്‌സിനെ മാത്രം ബാധിച്ചിട്ടില്ല. പുതിയ ലേബർ കോഡ് പ്രഖ്യാപനം കമ്പനിയുടെ വിപണിയിൽ ഇടിവുണ്ടാക്കിയിട്ടുണ്ട്.

2026 സാമ്പത്തിക വർഷത്തിൽ ആദ്യ പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റദായത്തിൽ 4.83 ശതമാനം ഇടിവ് സംഭവിച്ച് 1,073.92 കോടി രൂപയായി. ആറ് ശതമാനമാണ് ഇടിവ് നേരിട്ടത്. മാരുതി, എച്ച്‌സി‌എൽ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും 2026 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിൽ പിന്നിലായിരുന്നു.അതേസമയം, വിദേശ നിക്ഷേപകർ 3,068.49 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു, ആഭ്യന്തര നിക്ഷേപകർ (DII) 8,999.71 കോടി രൂപയുടെ ഓഹരികൾ വാങ്ങി. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം, ആഭ്യന്തര നിക്ഷേപകർ വിദേശ നിക്ഷേപകരേക്കാൾ കൂടുതൽ ഓഹരികൾ വാങ്ങിയിട്ടുണ്ട്. ഏഷ്യൻ വിപണികളിൽ ദക്ഷിണ കൊറിയ, ഷാങ്ഹായ്‌, ഹോങ്കോങ്ങ്‌ എന്നിവർ നേട്ടമുണ്ടാക്കി ജപ്പാൻ 225 സൂചിക താഴ്ന്നു. ഇന്നലെ യുഎസ് വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 0.52 ശതമാനം ഉയർന്ന് 67.92 ഡോളറിലെത്തി.

''3,068 കോടി രൂപയുടെ ക്യാഷ് മാർക്കറ്റ് വിൽപ്പനയുമായി എഫ്‌ഐഐകൾ വിൽപ്പന തുടർന്നു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിനുശേഷം, ഫെബ്രുവരി ആദ്യം അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലാണ് നിക്ഷേപകർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്," - ജിയോജിത് ഇൻവെസ്റ്റ്‌മെൻ്റ്സ് ലിമിറ്റഡ് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. ഇന്നലെ സെൻസെക്‌സ് 319.78 പോയിൻ്റ് അഥവാ 0.39 ശതമാനം ഉയർന്ന് 81,857.48 ലും നിഫ്റ്റി 126.75 പോയിൻ്റ് ഉയർന്ന് 25,175.40ലും എത്തിയിരുന്നു. ബജറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് കൂടുതൽ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.