"കമ്മീഷൻ സാഹചര്യങ്ങള്‍ വേണ്ട വിധം കൈകാര്യം ചെയ്യുക": ബിഎല്‍ഒ മാർക്കെതിരെയുള്ള ഭീഷണികളില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ തീവ്ര സൂക്ഷ്മപരിശോധന (എസ്‌ഐആര്‍) ജോലികള്‍ ചെയ്യുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബിഎല്‍ഒ) നേരെ പശ്ചിമ ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടാകുന്ന ഭീഷണികളില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരം സാഹചര്യങ്ങള്‍ വേണ്ട വിധം കൈകാര്യം ചെയ്യണമെന്നും അല്ലെങ്കില്‍ അത് അരാജകത്വത്തിന് കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയം പരിഗണിച്ചത്. വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള "കമ്മീഷൻ സാഹചര്യങ്ങള്‍ വേണ്ട വിധം കൈകാര്യം ചെയ്യുക": ബിഎല്‍ഒ മാർക്കെതിരെയുള്ള ഭീഷണികളില്‍ ആശങ്ക അറിയിച്ച് സുപ്രീം കോടതി. 'ഒരു തടസവുമില്ലാതെ എസ്.ഐ.ആര്‍. പ്രാവര്‍ത്തികമായെന്ന് ഉറപ്പാക്കാനാണ് കോടതി ആഗ്രഹിക്കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
'സഹകരണമില്ലാത്തതും ബി.എല്‍.ഒമാരുടെ ജോലിക്ക് തടസമുണ്ടാക്കുന്നതുമായ സംഭവങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണം, കോടതി ഉചിതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയോട് ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിച്ച് സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും അത് നടപ്പായില്ലെങ്കില്‍ പ്രാദേശിക പൊലീസിനെ ഡെപ്യൂട്ടേഷനില്‍ എടുക്കുകയല്ലാതെ കമ്മിഷന് മറ്റ് മാര്‍ഗ്ഗമില്ലെന്നും ദ്വിവേദി കോടതിയെ അറിയിച്ചു. എന്നിട്ടും സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ കേന്ദ്രസേനയെ വിളിക്കേണ്ടിവരുമെന്നും ദ്വിവേദി വ്യക്തമാക്കി. എന്നാല്‍, തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച ശേഷം മാത്രമേ പൊലീസിനെ കമ്മിഷന് ഇ.സിക്ക് സ്വന്തം അധികാരപരിധിയില്‍ കൊണ്ടുവരാന്‍ കഴിയൂ എന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി.
എസ്.ഐ.ആര്‍. ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കമ്മിഷന് എല്ലാ ഭരണഘടനാപരമായ അധികാരങ്ങളുമുണ്ടെന്ന് ദ്വിവേദി പറഞ്ഞു. സ്ഥിതി 'വളരെ ഗൗരവതരമാണ്' എന്ന് വിശേഷിപ്പിച്ചാണ് ഈ സാഹചര്യം കൈകാര്യം ചെയ്യണം, അല്ലെങ്കില്‍ അത് അരാജകത്വത്തിന് കാരണമാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ദ്വിവേദിയോട് പറഞ്ഞു.ബി.എല്‍.ഒമാര്‍ക്കെതിരായ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെ എസ്.ഐ.ആര്‍. പൂര്‍ത്തിയാകുന്നതുവരെ കമ്മിഷന്‍റെ ഡെപ്യൂട്ടേഷനില്‍ നിയമിക്കണമെന്നും സംസ്ഥാനത്ത് കേന്ദ്ര സായുധ സേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ട് സനാതനി സന്‍സദ് എന്ന സംഘടന നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചു. ഈ ഹര്‍ജിയില്‍ ഇ.സിയോടും കേന്ദ്രത്തോടും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോടും സുപ്രീം കോടതി പ്രതികരണം തേടി.
പശ്ചിമ ബംഗാളില്‍ അതിക്രമങ്ങളുടെ പേരില്‍ ഒറ്റപ്പെട്ട ഒരൊറ്റ എഫ്.ഐ.ആര്‍. മാത്രമാണ് ഹര്‍ജിയില്‍ ഉള്ളതെന്നും ബാക്കിയുള്ളവ പത്രവാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ള ഊഹങ്ങളാണെന്നും ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. ഒരു എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തില്‍ മാത്രം പശ്ചിമ ബംഗാളിലെ സാഹചര്യം അതിരൂക്ഷമാണെന്ന് പറയാന്‍ കഴിയില്ലെന്നും എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസിനെ കമ്മിഷന്‍റെ നിയന്ത്രണത്തിലാക്കാന്‍ കഴിയുമോ എന്നും ബെഞ്ച് ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിന് കമ്മിഷന്‍ ശക്തമായ ഭാഷയില്‍ കത്തെഴുതിയതായി ദ്വിവേദി കോടതിയെ അറിയിച്ചു. ബി.എല്‍.ഒമാര്‍ ഭീഷണിപ്പെടുത്തപ്പെട്ട സംഭവങ്ങളും ജോലി തടസ്സപ്പെടുത്തിയ സംഭവങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസ് ഉപരോധിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.ബി.എല്‍.ഒമാര്‍ക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചുള്ള രാഷ്ട്രീയപരമായ വാദങ്ങള്‍ കോടതിക്ക് താല്‍പര്യമില്ലെന്നും, അവരുടെ പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കുന്ന എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു. ഈ ഒറ്റപ്പെട്ട സംഭവങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും, എങ്കിലും ബി.എല്‍.ഒമാര്‍ ഭീഷണി നേരിടുന്നത് ഗൗരവമായ വിഷയമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വാദം അവസാനിപ്പിച്ചത്.