'സൂറത്ത് കേരള കലാസമിതി', ജൂബിലി പ്രതിഭാപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

 സൂറത്ത് :കഴിഞ്ഞ അര നൂറ്റാണ്ടായി വിദ്യാഭ്യാസകലാസാംസ്‌കാരിക  മേഖലകളിൽ  പ്രവർത്തിച്ചുവരുന്ന 'സൂറത്‌ കേരള കലാസമിതി', ജൂബിലി പ്രതിഭാപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു .പ്രശസ്‌ത  സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള  ചലച്ചിത്ര പ്രതിഭാ പുരസ്‌കാരത്തിന് അർഹനായി. പായിപ്ര രാധാകൃഷ്ണൻ (സാഹിത്യ പ്രതിഭ ) ജോണിലൂക്കോസ് (മാധ്യമ പ്രതിഭ) ജയരാജ് വാര്യർ (ഏകാഭിനയപ്രതിഭ )വയലാർ ശരത്ചന്ദ്ര വർമ്മ(ഗാന പ്രതിഭ)  മദനൻ (ചിത്രകലാപ്രതിഭ )എന്നിവരാണ് മറ്റ് പുരസ്‌കാരജേതാക്കൾ .

സമഗ്ര സംഭാവന പുരസ്‌കാരത്തിന്  50000/രൂപയും മറ്റ് പ്രതിഭാപുരസ്കാരങ്ങൾക്ക് 25000/-രൂപാവീതവും പ്രശംസാപത്രവും  ശില്പവും  സമ്മാനിക്കും.

 സാഹിത്യകാരൻമാരായ  വൈശാഖൻ ,സിപ്പി പള്ളിപ്പുറം, സുരേഷ് നായർ (പ്രസിഡന്റ് ,കേരളകലാ സമിതി) എന്നിവരടങ്ങുന്ന  ജൂറിയാണ്  അവസാന ഘട്ട വിധിനിർണ്ണയം നിർവ്വഹിച്ചത് . 2026 ജനുവരി 3 ന് വൈകുന്നേരം  സൂറത്തിൽ നടക്കുന്ന ചടങ്ങിൽവെച്ച്  പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യും