സാബു .പി.ഡാനിയേലിന് നഗരം ഇന്ന് വിടപറയും : സംസ്‌കാരകർമ്മങ്ങൾ ഇന്ന്

മുംബൈ: നവി മുംബൈയിലെ പൊതുപ്രവർത്തനത്തിലും രാഷ്ട്രീയ രംഗത്തും കഴിഞ്ഞ നാലു ദശാബ്ദമായി സജീവ സാന്നിധ്യമായിരുന്ന സാബു .പി.ഡാനിയേലിൻ്റെ സംസ്കാരകർമ്മങ്ങൾ ഇന്ന് നടക്കും.
മുംബൈയിലെ വിവിധ സംഘടനകൾ ആദരാഞ്ജലികൾ അർപ്പിക്കും.നവിമുംബൈയിലെ മുൻസിപ്പാലിറ്റി മുൻ കോർപ്പറേറ്ററും എൻ.എം.എം.സി ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ചെയർമാൻ,സി.ബി.ഡി.കൈരളി പ്രസിഡൻ്റ് തുടങ്ങിയ നിരവധി മലയാളി സംഘടനകളുടെ ചുമതലയിൽ സ്തുത്യർഹമായ സേവനം ചെയ്‌ത സാബു. പി.ഡാനിയേലിൻറെ വിയോഗം നവി മുംബൈയിലെ മലയാളി സമൂഹത്തിന് തീരാ നഷ്ടമാണ്.പന്തളം ഇടപ്പോൺ പുലിമുഖത്തറ കുടുംബാംഗമാണ്.ഭാര്യ ബിനു സാബു കൊട്ടാരക്കര ചെങ്ങമനാട് ഹാപ്പിലാൻ്റ് കുടുംബാംഗമാണ്.മക്കൾ സാനു സാബു,സിനു സാബു.മരുമക്കൾ പ്രിയങ്ക സാനു, രുചിത സിനു.കൊച്ചുമകൾ സവാന.
ഇന്ന് (വെള്ളി)രാവിലെ എട്ടിന് ഭവനത്തിൽ ശുശ്രൂഷയും തുടർന്ന് ഒൻപതര മുതൽ പതിനൊന്ന് വരെ സി.ബി.ഡി. കൈരളി ഹാളിൽ പൊതുദർശനവും ഉണ്ട്. 12 മണിക്ക് വാശി സെക്ടർ 10(എ)സെൻ്റ് പോൾസ് മാർത്തോമാ ചർച്ചിൽ ശുശ്രൂഷയും തുടർന്ന് 1.30ന് കോപ്റി, വാശി സെക്ടർ 26 ൽ ഉള്ള സെമിത്തേരിയിൽ ശവസംസ്കാരവും ക്രമീകരിച്ചിരിക്കുന്നുണ്ട് .സാബു .പി.ഡാനിയേലിൻ്റെ വിയോഗത്തിൽ മുംബൈയിലെ മലയാളി സംഘടനകൾ അനുശോചിച്ചു.
Funeral Details of our beloved Sabu Daniel is as follows :
Funeral Date: -
Friday, 10th October 2025.
The mortal remains will be brought to the home:
Friday, 10th October 2025 at 8:00 AM.
Service at Home :
Friday, 8:45 AM at F-5, Sector- 9, North CBD Belapur, Navi Mumbai
Public Viewing
9.30 AM to 11.00 AM at Kairali Hall, CBD Belapur.
Service at Church ,
12:00 Noon at St. Pauls Mar Thoma Church, Sector 10A, Vashi, Navi Mumbai.
Burial:
1.30 PM at St. Pauls Mar Thoma Church Cemetery at Kopri, Sector 26, Vashi, Navi Mumbai.