വെറും ഏഴ് മിനിറ്റില്‍ നടന്ന വൻകവർച്ച!: ലൂവ്രെ മ്യൂസിയത്തിൽ നിന്നും അഞ്ജാതർ മോഷിടിച്ചത് കോടികളുടെ പുരാതന ആഭരണങ്ങൾ
പാരീസ് : ലോക പ്രശ്‌സ്‌തമായ പാരിസിലെ ലൂവ്രെ മ്യൂസിയത്തിൽ മോഷണം !ഹോളിവുഡ് സിനിമകളിലെ വെല്ലുന്ന രീതിയിലാണ് കവർച്ച നടന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം മുഖം മൂടി ധരിച്ച 4 മോഷ്‌ടാക്കൾ വണ്ടിയിൽ വന്നിറങ്ങുന്നത് പാരിസിലെ ലൂവ്രെ മ്യൂസിയത്തിൻ്റെ മുമ്പിലാണ്. വണ്ടിയിൽ നിന്ന് ഇറങ്ങി മ്യൂസിയത്തെ ലക്ഷ്യം വച്ച് മോഷ്‌ടാക്കൾ നടന്നു നീങ്ങി. ലിഫിറ്റ് ഉപയോഗിച്ച് അകത്ത് കടന്നു. ശേഷം ജനലുകൾ തകർത്ത് "ഗാലറി ഡി'അപ്പോളോൺ" ("അപ്പോളോയുടെ ഗാലറി") ഫ്ലോറിലേക്കാണ് ആദ്യം പ്രവേശിച്ചത്. വെറും ഏഴ് മിനിറ്റിനകം വിലപിടിപ്പുള്ള ആഭരണങ്ങളുമായി മോഷ്‌ടാക്കൾ കടന്നു കളഞ്ഞു!!
.ഇന്നലെ രാവിലെയാണ് പാരിസിലെ ലൂവ്രെ മ്യൂസിയത്തിൽ നടന്ന വൻ കവർച്ചനടന്നത് . നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ മോഷ്‌ടിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കവർച്ചയെ തുടർന്ന് ലൂവ്രെ മ്യൂസിയം അടച്ചുപൂട്ടി.
മോഷണ വിവരം ഔദ്യോഗികമായി അറിയിച്ചത് ഫ്രാൻസിൻ്റെ സാംസ്‌കാരിക മന്ത്രി റാച്ചിദ ദാതിയാണ്. അസാധാരണമായ കാരണങ്ങളാൽ ലൂവ്രെ മ്യൂസിയം അടച്ചിടുന്നുവെന്ന് റാച്ചിദ ദാതി എക്‌സിൽ കുറിച്ചു. സംഭവത്തിന് പിന്നാലെ മ്യൂസിയം ഒരു ദിവസത്തേക്ക് തുറന്ന് പ്രവർത്തിക്കില്ലെന്നും അധികൃതർ അറിയിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് അടച്ചത്. കവർച്ചയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടട്ടില്ല.
ലൂവ്രെ മ്യൂസിയത്തിൽ നടന്ന മോഷണത്തിന് പിന്നാലെ പ്രതികണവമായി എത്തിയിരിക്കുകയാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ലോറൻ്റ് നുനെസ്. വൻ കവർച്ച എന്നാണ് ഈ സംഭവത്തെ ആദ്ദേഹം വിശേഷിപ്പിച്ചത്. ഏഴു മിനിറ്റിലാണ് കവർച്ച നടത്തിയതെന്നും മോഷ്‌ടിച്ച ഒമ്പത് ആഭരണങ്ങൾ വിലമതിക്കുന്നാതാണെന്നും ലോറൻ്റ് നുനെസ് പറഞ്ഞു.മൂന്നോ നാലോ മോഷ്‌ടാക്കളുണ്ടായിരുന്നു. അപ്പോളോ ഗാലറിയായിരുന്നു ലക്ഷ്യം. നെപ്പോളിയൻ്റെയും എംപ്രസ്‌സിൻ്റെയും ആഭരണ ശേഖരത്തിൽ നിന്നാണ് മോഷണം പോയതെന്നും ആഭരണങ്ങളിൽ ഒരെണ്ണം മ്യൂസിയത്തൻ്റെ പുറകിൽ നിന്ന് ലഭിച്ചുവെന്നും ലോറൻ്റ് നുനെസ് പറഞ്ഞു. എംപ്രസ് യൂജീനിയുടെ കിരീടമാണ് നഷ്‌ടപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ലോക പ്രശ്‌സ്‌തമായ പാരിസിലെ ലൂവ്രെ മ്യൂസിയത്തിൽ ഇതിനു മുമ്പും ഇത്തരം മോഷണങ്ങളും കവർച്ച ശ്രമങ്ങളും നടന്നിട്ടുണ്ട്. മോണലിസ ചിത്രം ഉൾപ്പെടെയുള്ള ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ ചരിത്ര വസ്‌തുക്കൾ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയമാണിത്. ലോകത്തിലെ ഏറ്റവും വലുതും കൂടുതൽ സന്ദര്‍ശകര്‍ എത്തുന്ന മ്യൂസിയമാണിതെന്നതാണ് മറ്റൊരു ആകർഷണം.ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്‌തമായ 'മോണാലിസ' ഈ മ്യുസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ 1911ൽ അവ മോഷിടക്കപ്പെട്ടു. മ്യൂസിയത്തിനുള്ളിൽ ജോലി ചെയ്‌തിരുന്ന മുൻ തൊഴിലാളി വിൻസെൻസോ പെറുജിയയായായിരുന്നു ആ കവർച്ചയ്ക്ക് പിന്നിൽ .അതിസാഹസികമായി കോട്ടിനടിയിൽ ഒളിപ്പിച്ചാണ് ഇയാൾ പെയിൻ്റിങുമായി പുറത്തേക്ക് കടന്നത്. രണ്ട് വർഷത്തിന് ശേഷം ഫ്ലോറൻസിൽ നിന്ന് ഇത് വീണ്ടെടുത്തു. മോണാലിസയെ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന കലാസൃഷ്‌ടിയാക്കി മാറ്റാൻ സഹായിച്ച ഒരു മോഷണം കൂടിയായിരുന്നു ഇത്.അടുത്ത മോഷണം നടന്നത് 1983ലായിരുന്നു. നവോത്ഥാന കാലഘട്ടത്തിലെ രണ്ട് കവചങ്ങളാണ് മോഷണം പോയത്. ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇവ തിരിച്ചുകിട്ടിയത്. മെസൊപ്പൊട്ടേമിയ, ഈജിപ്‌ത്, ക്ലാസിക്കൽ ലോകം മുതൽ യൂറോപ്യൻ മാസ്റ്റർപീസുകൾ വരെ ഉൾപ്പെടുന്ന 33,000-ത്തിലധികം കലാസൃഷ്‌ടികളുണ്ടിവിടെ.
മോണാലിസ, വീനസ് ഡി മിലോ, വിങ്ഡ് വിക്ടറി ഓഫ് സമോത്രേസ് എന്നിവയും മറ്റൊരു ആകർഷണമാണ്. നെപ്പോളിയൻ്റെയും ചക്രവർത്തിനിയുടെയും അമൂല്യ ആഭരണങ്ങളും മാത്രമല്ല, ഗ്ലാസ് പിരമിഡും മറ്റൊരു പ്രത്യേകതയാണ്. 12-ാം നൂറ്റാണ്ടിലെ രാജക്കൻമാർ ഉപയോഗിച്ച കൊട്ടരമാണെന്നും പിന്നീട് മ്യൂസിയമാക്കിയതാണെന്നും റിപ്പോർട്ടുകളുണ്ട്.

