തിരുവനന്തപുരം – കണ്ണൂർ അതിവേഗ പാത : പദ്ധതിയുടെ രൂപരേഖ സർക്കാർ നിയോഗിച്ച നാലംഗ സമിതിക്ക് ഇ.ശ്രീധരൻ കൈമാറി

 തിരുവനന്തപുരം – കണ്ണൂർ അതിവേഗ പാത : പദ്ധതിയുടെ  രൂപരേഖ സർക്കാർ നിയോഗിച്ച നാലംഗ സമിതിക്ക് ഇ.ശ്രീധരൻ കൈമാറി

തിരുവനന്തപുരം: ഏറെക്കാലമായി കേരളം ചർച്ചചെയ്യുന്ന തിരുവനന്തപുരം – കണ്ണൂർ അതിവേഗ റെയിൽപാത പദ്ധതിയുടെ രൂപരേഖ ഇ. ശ്രീധരൻ സർക്കാർ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിക്ക് കൈമാറി. സമിതി ഇപ്പോൾ പദ്ധതിയുടെ നിർദ്ദേശങ്ങൾ സൂക്ഷ്മപരിശോധന നടത്തിവരികയാണ്. അടുത്ത ആഴ്ച തന്നെ സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.

ആകെ 60,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇതിൽ 40 ശതമാനം തുക (24,000 കോടി) സിയാൽ മോഡലിൽ കണ്ടെത്തണമെന്നാണ് ഇ. ശ്രീധരന്റെ നിർദ്ദേശം. ബാക്കി തുകയിൽ 18,360 കോടി കേന്ദ്ര സർക്കാരും 17,640 കോടി സംസ്ഥാന സർക്കാരും വഹിക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട് വരെ 473.20 കിലോമീറ്റർ നീളത്തിലാണ് അതിവേഗ റെയിൽ പാത വിഭാവനം ചെയ്തിരിക്കുന്നത്. ഇത് യാഥാർഥ്യമായാൽ മൂന്നര മണിക്കൂർ കൊണ്ട് കണ്ണൂരിലെത്താൻ സാധിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സമർപ്പിച്ച പദ്ധതി രേഖയിൽ നൂറിലധികം ചോദ്യങ്ങളാണ് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഉന്നയിച്ചത്.;